വിയന്ന: കോട്ടയം തൂത്തൂട്ടി മോര് ഗ്രിഗോറിയന്‍ ധ്യാനകേന്ദ്ര ഡയറക്ടരും പ്രസിദ്ധ സുവിശേഷവചന പ്രാസംഗികനുമായ സഖറിയാസ് മോര് ഫിലക്സിനോസ് മെത്രാപോലീത്താ നവംബര്‍ ഒന്ന്, രണ്ട് മൂന്ന് (വ്യാഴം, വെള്ളി, ശനി) തീയതികളായി വിയന്നയിലെ കത്തോലിക്കാ, യാക്കോബായ ഇടവകളില്‍ ധ്യാന ശുശ്രുഷകള്‍ നടത്തുന്നു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയങ്ങളില്‍ മൈയിഡ്ലിംഗിലെ മരിയ ലൂര്‍ദ്ദ് കത്തോലിക്കാ ദേവാലയത്തിൽ വച്ചും വെള്ളി, ശനി തീയതികളിൽ ലൈന്സര്സ്ട്രാസെയിലെ സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലുമാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയായിരിക്കും ധ്യാനശുശ്രുഷ. കൂദാശാടിസ്ഥാനത്തിലുള്ള ക്രൈസ്തവജീവിതം എന്ന ആശയത്തെ ആസ്പദമാക്കിയായിരിക്കും വചന ശുശ്രൂഷകള്‍.
രണ്ടു ദേവാലയങ്ങളിലെയും ധ്യാനശുശ്രുഷകളില് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ മലയാളി കത്തോലിക്കാ സമൂഹത്തിനുവേണ്ടി ഫാ. തോമസ് താണ്ടപ്പിള്ളിയും യാക്കോബായ ഇടവയ്ക്കുവേണ്ടി ഫാ. ജോഷി വെട്ടിക്കാട്ടിലും സ്വാഗതം ചെയ്തു.
സഖറിയാസ് മോര് ഫിലക്സിനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വിയന്നയില്‍ ധ്യാന ശുശ്രൂഷ
08:41 PM Oct 11, 2018 | Deepika.com