ജർമനിയിൽ ഇന്ത്യൻ കന്പനികൾക്ക് പ്രോത്സാഹനം

11:43 PM Oct 10, 2018 | Deepika.com
ബർലിൻ: ജർമനിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കന്പനികൾക്കു പ്രോത്സാഹനം നൽകാൻ പ്രചാരണ പദ്ധതി. ജർമനി അറ്റ് ഇറ്റ്സ് ബെസ്റ്റ് എന്നാണ് പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്ന മുദ്രാവാക്യം.

ഇന്ത്യയിലെ ജർമൻ അംബാസഡർ മാർട്ടിൻ നേയും നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സാന്പത്തിക മന്ത്രാലയത്തിലെ ഡയറക്റ്റർ ജനറൽ കാൾ ഉവ് ബുടോഫും ചേർന്നാണ് മുദ്രാവാക്യം പ്രകാശനം ചെയ്തത്.

ജർമൻ പുനരേകീകരണ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ജർമൻ എംബസിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോണ്‍ഫെഡറേഷൻ ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹായത്തോടെ യായിരുന്നു പരിപാടി.

റിപ്പോർട്ട് :ജോസ് കുന്പിളുവേലിൽ