+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ‌ർഗൻ കൗണ്ടിയിൽ കണ്‍വന്‍ഷനും ക്രിസ്തീയ ഗാനശുശ്രൂഷയും 26, 27 തീയതികളിൽ

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): നോര്‍ത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ഗാ
ബ‌ർഗൻ കൗണ്ടിയിൽ കണ്‍വന്‍ഷനും ക്രിസ്തീയ ഗാനശുശ്രൂഷയും 26, 27 തീയതികളിൽ
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): നോര്‍ത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ഗാനശുശ്രൂഷയും നടത്തുന്നു.

ഒക്ടോബര്‍ 26 , 27 (വെള്ളി,ശനി) തീയതികളിൽ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ (St. Thomas Evangelical Church, 34 Delford Ave., Bergenfield, New Jersey 07621) ആണ് കൺവൻഷൻ.

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിന്‍റെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ഭാഗമായ നോര്‍ത്ത് കരോളിന സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അസിസ്റ്റന്‍റ് വികാരിയും അനുഗ്രഹീത വചനശുശ്രൂഷകനും വാഗ്മിയും യുവ വൈദികനുമായ റവ. ഡോ. ടെനി തോമസ്(തിമോത്തി തോമസ്), ട്രൈസ്റ്റേറ്റ് മേഖലയിലെ യുവജനങ്ങളുടെയിടയില്‍ ആത്മീയ പ്രചോദനമായി പ്രവര്‍ത്തിച്ചുവരുന്ന യുവ പ്രഭാഷകനും ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ കമ്മ്യൂണിറ്റി കോളജിലെ ഗണിതശാസ്ത്ര പ്രഫസറുമായ ഡോ. ഷോണ്‍ രാജന്‍ എന്നിവരാണ് വചനശുശ്രൂഷ നിര്‍വഹിക്കുന്നത്.

ശനിയാഴ്ച ജോഷ് പിയേഴ്സ് ബാന്‍ഡ് നയിക്കുന ഗാനശുഷ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍റെ സവിശേഷതയാണ്. ബിസിഎംസി ഫെലോഷിപ്പ് ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഫെലോഷിപ്പിന്‍റെ യുവ നേതൃത്വം യുവജനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: എഡിസന്‍ മാത്യു (പ്രസിഡന്‍റ്) 201 207-8942, അജു തര്യന്‍ (സെക്രട്ടറി) 201 724-9117 സുജിത് ഏബ്രഹാം ( ട്രഷറര്‍) 201 496-4638 റെജി ജോസഫ് (കണ്‍വീനര്‍) 201 647-3836 സെബാസ്റ്റ്യന്‍ ജോസഫ് ( വൈസ് പ്രസിഡന്‍റ്) 201 599-9228, രാജന്‍ മോഡയില്‍ (അസി. സെക്രട്ടറി) 201 674-7492.