+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയ ദുരിതാശ്വാസനിധി ഫണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഏറ്റുവാങ്ങും

ഷിക്കാഗോ: പ്രളയ ദുരന്തത്തിൽ തകർന്നുപോയ കേരളത്തെ പുനര്‍ നിർമിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ പൊരുതുകയാണ്. ആ പേരാട്ടത്തില്‍ അമേരിക്കന്‍ മലയാളികളും പങ്കു ചേരുന്നു. നമ്മേ നാമാക്കിയ മാതൃ ഭൂമിക്കുവേണ്ടി
പ്രളയ ദുരിതാശ്വാസനിധി ഫണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഏറ്റുവാങ്ങും
ഷിക്കാഗോ: പ്രളയ ദുരന്തത്തിൽ തകർന്നുപോയ കേരളത്തെ പുനര്‍ നിർമിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ പൊരുതുകയാണ്. ആ പേരാട്ടത്തില്‍ അമേരിക്കന്‍ മലയാളികളും പങ്കു ചേരുന്നു. നമ്മേ നാമാക്കിയ മാതൃ ഭൂമിക്കുവേണ്ടി നാം ശേഖരിച്ചു കൊണ്ടിരിക്കുന്ന ഫണ്ട് ഏറ്റുവാങ്ങുന്നതിനായി കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഒക്‌ടോബര്‍ 21ന് ഷിക്കാഗോയില്‍ എത്തുന്നു.

പുനരധിവാസത്തിനും പുനര്‍ നിര്‍മാണത്തിനുമായി ഏകദേശ കണക്കുകള്‍ കാണിക്കുന്നത് 40,000 കോടി രുപയാണ്. സന്പാദ്യ കുടുക്കയും കമ്മലും, ഭൂസ്വത്തും, പെന്‍ഷനും, ശമ്പളവും ദുരിതാശ്വാസ നിധിയിലേയ്ക്ക് ചേര്‍ക്കാന്‍ ആബാലവൃദ്ധം മുന്നോട്ടു വരുമ്പോള്‍ നമ്മുടെ പിന്തുണയും സഹായവും നമ്മുക്ക് തൊട്ടറിയാനാകണം. നമ്മുടെ ഒരു ദിവസത്തേ ശമ്പളമെങ്കിലും നമ്മുടെ നാടിന്‍റെ പുനര്‍ സൃഷ്ടിക്കായി നല്‍കുവാന്‍ സാധിച്ചാല്‍ അതു നമ്മുടെ മാതൃഭൂമിക്കുള്ള കൈ താങ്ങ് ആകുമെന്നതില്‍ സംശയമില്ല.

ഒക്‌ടോബര്‍ 21-നു (ഞായർ) വൈകുന്നേരം 5 ന് ധനമന്ത്രി ഡോ. തോമസ് ഐസക്കിനോടൊപ്പം ഒരു ഫണ്ട് റെയ്‌സിംഗ് ഡിന്നര്‍ നടത്തുന്നു. ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള സാമൂഹിക സംസ്താരിക സംഘടനകളും മത സ്ഥാപനങ്ങളും ശേഖരിച്ചിരിക്കുന്ന ഫണ്ടും, വ്യക്തിപരമായി കൊടുക്കുന്ന ഫണ്ടും ചടങ്ങിൽ മന്ത്രി ഏറ്റുവാങ്ങുമെന്ന് പരിപാടിയുടെ കോഓർഡിനേറ്റർമാരായ അരുണ്‍ നെല്ലാമറ്റവും ഫ്രാന്‍സിസ് കിഴക്കേക്കുറ്റും പീറ്റര്‍ കുളങ്ങരയും റോയി മുളകുന്നവും അറിയിച്ചു.

വിവരങ്ങൾക്ക്: അരുണ്‍ നെല്ലാമറ്റം 847 454 5027, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് 847 736 0438, പീറ്റര്‍ കുളങ്ങര 847 951 4476, റോയി മുളകുന്നം 847 363 0050.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം