ഹൈഡൽബെർഗിൽ കേരള പുനർനിർമണത്തിനായി കലാസാംസ്കാരിക മേള

11:08 PM Oct 10, 2018 | Deepika.com
ഹൈഡൽബെർഗ്: കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരിതത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാൻ ഹൈഡൽബെർഗിലെ കേരളാ അസോസിയേഷൻസ് ബ്ലൂമൻ സ്ട്രാസെ 23 ലെ സെന്‍റ് ബൊണിഫാസിയോസ് പള്ളിയുമായി സഹകരിച്ച് ഒക്ടോബർ 20 ന് കലാസാംസ്കാരിക മേള സംഘടിപ്പിക്കുന്നു. ഹൈഡൽബെർഗ് വെസ്റ്റ് സ്റ്റാട്ട്, ഹിൽഡാ സ്ട്രാസെ 6 ലെ സെന്‍റ് ബൊണിഫാസിയോസ് പള്ളി ഹാളിലാണ് പരിപാടി.

ക്ലാസിക്കൽ ഡാൻസുകൾ, ഗാനാലാപം, സ്കെച്ച് എന്നിവയ്ക്ക് പുറമെ ആകർഷകമായ സമ്മാനങ്ങളോടെ തംബോലയും നടത്തും. കേരളത്തിലെ പ്രളയദുരിതത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാൻ നടത്തുന്ന പരിപാടിയിൽ ഹൈഡൽബെർഗിലെ കേരള അസോസിയേഷൻസ് എല്ലാവരുടെയും സാന്നിധ്യം സഹകരണം അഭ്യർഥിക്കുന്നു.

വിവരങ്ങൾക്ക് : മൈക്കിൾ കിഴുകണ്ടയിൽ 06221-769772; റോയി നാല്പതാംകളം (06223-990571); എബ്രാഹം വാണിയത്ത് (0176-79031300); ശോശാമ്മ വർഗീസ് (0174-7250097); മാത്യു സി. എബ്രാഹം (0178-1461876); ഗ്ളോറി എബ്രാഹം(01521-1869273); ഫിലോമിനാ ജോസൻ (0160-6317835)

റിപ്പോർട്ട്: ജോർജ് ജോൺ