+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമല വിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷേധ നാമജപ ഘോഷയാത്ര നടത്തി

ശ്രീകുമാർ ഉണ്ണിത്താൻ ന്യൂയോർക്ക്: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രേതിഷേധ നാമജപ ഘോഷയാത്ര നടത്തി. കോ
ശബരിമല വിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ  പ്രതിഷേധ നാമജപ ഘോഷയാത്ര നടത്തി
ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രേതിഷേധ നാമജപ ഘോഷയാത്ര നടത്തി. കോടതി വിധി നടപ്പാക്കേണ്ടതു വിശ്വാസികളുടെ വികാരം അടിച്ചമര്‍ത്തിയാവരുതെന്നും ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രസിഡന്‍റ് പാർഥസാരഥി പിള്ളയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.

ശബരിമല സംരക്ഷണത്തിനു വേണ്ടി കേരളത്തിലെയും മറ്റു ലോകത്തിന്‍റെ വിവിധ ഭാവങ്ങളിൽ ഹിന്ദു സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്കും ന്യൂയോർക്ക് വേൾഡ് അയ്യപ്പ സേവാ ട്രൂസ്റ്റിന്‍റെ പൂര്‍ണ പിന്തുണ അറിയിച്ചു. ഹിന്ദു സംഘടനകൾ നൽകുന്ന പുനഃപരിശോധനാ ഹര്‍ജിക്കു വേണ്ട എല്ലാവിധ സഹായ സഹകരണവും നൽകുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

ശബരിമല വിഷയത്തില്‍ ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകേണ്ട സര്‍ക്കാര്‍, അടിച്ചമര്‍ത്തല്‍ നയമാണു സ്വീകരിച്ചത്. കോടതി വിധി നടപ്പാക്കേണ്ടതു വിശ്വാസികളുടെ വികാരം അടിച്ചമര്‍ത്തിയാവരുത്. മറ്റ് കോടതിവിധികൾ നടപ്പാക്കാന്‍ ഇല്ലാത്ത ഒരു വ്യഗ്രതയാണ് ഈ കോടതി വിധിയോട് സര്‍ക്കാർ കാണിക്കുന്നത്. 1200ൽ പരം ക്ഷേത്രങ്ങളുടെയും ആചാര-അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വംബോര്‍ഡ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നതും നിരാശാജനകമാണ്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മുന്‍കാലങ്ങളിലെന്ന പോലെ നിലനിര്‍ത്തി സന്നിധാനത്തിന്‍റെ പവിത്രത കാത്ത്സൂക്ഷിക്കുവാനും നമുക്കുശേഷം ഈ ധർമവും അതിന്‍റെ പവിത്രമായ ആചാരങ്ങളും നിലനിൽക്കണമെന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നു. ശബരിമലയിൽ ഇപ്പോൾ ഒരു ആചാര പരിഷ്കരണത്തിന്‍റെ ആവശ്യമില്ല .

നാമജവ ഘോഷയാത്രയിൽ ക്ഷേത്രം പ്രസിഡന്‍റ് പാർത്ഥസാരഥി പിള്ള , ഗണേഷ് നായർ, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ഭാരവാഹികൾ ആയ പുതിയയിൽ ചന്ദ്രൻ ,രാജൻ നായർ, ജയശ്രീ ജോഷി ,രാധാകൃഷ്ണൻ പി .കെ ,രുക്മിണി നായർ , തങ്കമണി പിള്ള,റെജിൻ രവീന്ദ്രൻ ,അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥാ കുറുപ്പ് , ,ബാബു നായർ , ജോഷി നാരായണൻ, വിജയമ്മ ബാബു, സുരേന്ദ്രൻ നായർ,ലളിത രാധാകൃഷ്ണൻ ,ഗോപലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ,ശാമള ചന്ദ്രൻ , രാധിക അയ്യർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ