+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്ക് ലിറമാ (ലിമോ ) അപകടത്തിൽ മരിച്ച 20 പേരിൽ നാലു സഹോദരിമാരും നവവധുവരനും

ന്യൂയോർക്ക് : ന്യൂയോർക്ക് ആൽബനിക്കടുത്ത് ഉണ്ടായ ആഡംബര കാർ ലിറമാ അപകടത്തിൽ കൊല്ലപ്പെട്ട 20 പേരിൽ ഏമി, അബിഗേയ്ൽ, മേരി, അലിസൺ എന്നീ നാലു സഹോദരിമാരും ഇവരിൽ മൂന്നുപേരുടെ ഭർത്താക്കന്മാരായ ഏക്സൽ, ആഡം, റോബ്
ന്യൂയോർക്ക് ലിറമാ (ലിമോ ) അപകടത്തിൽ മരിച്ച 20 പേരിൽ നാലു സഹോദരിമാരും നവവധുവരനും
ന്യൂയോർക്ക് : ന്യൂയോർക്ക് ആൽബനിക്കടുത്ത് ഉണ്ടായ ആഡംബര കാർ ലിറമാ അപകടത്തിൽ കൊല്ലപ്പെട്ട 20 പേരിൽ ഏമി, അബിഗേയ്ൽ, മേരി, അലിസൺ എന്നീ നാലു സഹോദരിമാരും ഇവരിൽ മൂന്നുപേരുടെ ഭർത്താക്കന്മാരായ ഏക്സൽ, ആഡം, റോബ് എന്നിവരും ജൂൺ 8നു വിവാഹിതരായ എറിൻ, ഷെയ്ൻ എന്നീ നവദമ്പതിമാരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.

ആംസ്റ്റർ ഡാമിൽ (ന്യൂയോർക്ക്) നിന്നുള്ളവരായിരുന്നു കാറിലുണ്ടായിരുന്ന 17 പേരും. വഴിയാത്രക്കാരായ രണ്ടു പേരും ഡ്രൈവറുമടക്കം 20 പേരാണ് അപകടത്തിൽ മരിച്ചത്. ജന്മദിനാഘോഷങ്ങൾക്കായിരുന്നു ഇവർ ലിറമാ കാറിൽ യാത്ര തിരിച്ചത്. അപകടം നടക്കുന്നതിന് മുന്പു കാറിലുണ്ടായിരുന്ന ഒരു യുവതി അയച്ച ടെക്സ്റ്റ് സന്ദേശത്തിൽ ലിറമായുടെ യാത്രയിൽ എന്തോ അപകടത്തിനുള്ള സാധ്യത ഉള്ളതായി ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ തകരാറാണോ, അതോ വാഹനത്തിനുണ്ടായ തകരാറാണോ അപകടത്തിനു കാരണമെന്ന് വ്യക്തമായിട്ടില്ല.

ഒമ്പതു വർഷങ്ങൾക്കുശേഷം ഇത്ര വലിയ ഒരു വാഹനാപകടം ഉണ്ടായിട്ടില്ലെന്നാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ഷൻ വിഭാഗം പറയുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ