+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഷമിശ്രിതം വേണ്ടാ, ഇലക്ട്രിക് ചെയർ മതി : കൊലക്കേസ് പ്രതി

ടെന്നിസി (നാഷ് വില്ല) ∙ വധശിക്ഷയും പ്രതീക്ഷിച്ചു ടെന്നിസി ജയിലിൽ കഴിയുന്ന കൊലക്കേസിലെ പ്രതി, തന്‍റെ വധശിക്ഷ നടപ്പാക്കുന്നത് വിഷമിശ്രിതം കുത്തിവച്ചാകരുതെന്നും ഇലക്ട്രിക് ചെയർ ഉപയോഗിച്ചായിരിക്കണമെന്നും
വിഷമിശ്രിതം വേണ്ടാ, ഇലക്ട്രിക് ചെയർ മതി : കൊലക്കേസ് പ്രതി
ടെന്നിസി (നാഷ് വില്ല) ∙ വധശിക്ഷയും പ്രതീക്ഷിച്ചു ടെന്നിസി ജയിലിൽ കഴിയുന്ന കൊലക്കേസിലെ പ്രതി, തന്‍റെ വധശിക്ഷ നടപ്പാക്കുന്നത് വിഷമിശ്രിതം കുത്തിവച്ചാകരുതെന്നും ഇലക്ട്രിക് ചെയർ ഉപയോഗിച്ചായിരിക്കണമെന്നും ടെന്നിസി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

ഈയാഴ്ച ഒടുവിലാണു രണ്ടുപേരെ വെടിവച്ചു കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവരുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്ത എഡ്മണ്ട് സഗോർസ്കിയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ളത്.

1984 ലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. മൂന്നു മരുന്നുകളുടെ വിഷ മിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിന് ടെന്നിസി സുപ്രീം കോടതി പച്ചക്കൊടി കാണിച്ചതിനു രണ്ടു മണിക്കൂർ മുമ്പാണ് പ്രതിക്കുവേണ്ടി അറ്റോർണി കെല്ലി ഹെൻട്രി കോടതിയിൽ അപേക്ഷ സമർപ്പിച്ചത് . 18 മിനിറ്റോളം നീണ്ടു നിൽക്കുന്ന ശ്വാസം മുട്ടലും ബേണിംഗ് സെൻസേഷനും വളരെ ക്രൂരമാണെന്ന കാരണത്താലാണ് ഇലക്ട്രിക് ചെയർ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടത്.

1999 ന് മുന്പു ടെന്നിസിയിലെ വധശിക്ഷക്കു വിധിച്ച പ്രതികൾക്ക് ഇലക്ട്രിക് ചെയറോ, വിഷ മിശ്രിതമോ ഉപയോഗിച്ചു വധശിക്ഷ ആവശ്യപ്പെടാമായിരുന്നു. 2007 ലാണ് അവസാനമായി ഇലക്ട്രിക് ചെയർ ഉപയോഗിച്ചു സംസ്ഥാനത്തു വധശിക്ഷ നടപ്പാക്കിയത്.ഈ വർഷം ഓഗസ്റ്റിൽ സംസ്ഥാനത്തു വിഷ മിശ്രിതം ഉപയോഗിച്ച് ആദ്യ വധശിക്ഷ നടപ്പാക്കി. ഇതു രണ്ടാമത്തേതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ