യുഎസ് - ചൈന വ്യാപാര യുദ്ധം ലോകത്തിന് അപകടം: ഐഎംഎഫ്

09:03 PM Oct 10, 2018 | Deepika.com
ബ്രസൽസ്: യുഎസും ചൈനയും തമ്മിൽ തുടരുന്ന വ്യാപാര യുദ്ധം ലോകത്തെ കൂടുതൽ ദരിദ്രമാക്കുമെന്നും അപകടകരമാക്കുമെന്നും ഇന്‍റർനാഷണൽ മോനിറ്ററി ഫണ്ടിന്‍റെ മുന്നറിയിപ്പ്. ഇതോടൊപ്പം ഈ വർഷത്തേക്കും അടുത്ത വർഷത്തേക്കുമുള്ള വളർച്ചാ പ്രവചനം ഐഎംഎഫ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

സാന്പത്തിക പ്രതിസന്ധികളിൽനിന്നു കരയകറുന്നത് ബുദ്ധിമുട്ടാക്കും വിധമുള്ള വ്യാപാര യുദ്ധമാണ് തുടരുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ വരുന്നത് കുടുംബങ്ങളെയും വ്യവസായങ്ങളെയും വിശാല സന്പദ് വ്യവസ്ഥയെയും നേരിട്ടു ബാധിക്കുമെന്നും ചീഫ് ഇക്കണോമിസ്റ്റ് മൗറിസ് ഓബ്സ്റ്റ്ഫെൽഡ്.

ഈ വർഷവും അടുത്ത വർഷവും 3.7 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്ന വളർച്ചാ നിരക്ക്. മുൻ പ്രവചനം 3.9 ശതമാനമായിരുന്നു. യൂറോ സോണ്‍ സന്പദ് വ്യവസ്ഥയിലും ഏഷ്യയിലെ വളർന്നു വരുന്ന സന്പദ് വ്യവസ്ഥകളിലും യുഎസ് - ചൈന വ്യാപാര യുദ്ധത്തിന്‍റെ പ്രഭാവം പ്രതീക്ഷിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ