+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ പണ്ഡിത് രമേഷ് , മധുശ്രീ ഗാനവിരുന്ന് 21 ന്

ഗാർലൻഡ് (ഡാളസ്): ക്ലാസിക്കൽ, ഗസൽ, ഹിന്ദുസ്ഥാനി, ലളിതഗാനം തുടങ്ങിയ സംഗീതകലകളിൽ പ്രശസ്തരായ പണ്ഡിത് രമേഷ് നാരായൺ , മധുശ്രീ നാരായൺ എന്നിവർ ഒരുക്കുന്ന ഗാനവിരുന്ന് ഒക്ടോബർ 21 ന് നടക്കും. ഡാളസ് കേരള അസോസ
ഡാളസിൽ പണ്ഡിത് രമേഷ് , മധുശ്രീ ഗാനവിരുന്ന് 21 ന്
ഗാർലൻഡ് (ഡാളസ്): ക്ലാസിക്കൽ, ഗസൽ, ഹിന്ദുസ്ഥാനി, ലളിതഗാനം തുടങ്ങിയ സംഗീതകലകളിൽ പ്രശസ്തരായ പണ്ഡിത് രമേഷ് നാരായൺ , മധുശ്രീ നാരായൺ എന്നിവർ ഒരുക്കുന്ന ഗാനവിരുന്ന് ഒക്ടോബർ 21 ന് നടക്കും.

ഡാളസ് കേരള അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു സംഗീത വിരുന്ന് സെന്‍റ് തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30നാണ് അരങ്ങേറുക. പരിപാടിയിലേക്കുള്ള പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്‍റ് റോയ് കൊടുവത്ത് പറഞ്ഞു.

വിവരങ്ങൾക്ക് :അനശ്വർ മാമ്പിള്ളി : 214 997 1385.

റിപ്പോർട്ട്: പി.പി. ചെറിയാൻ