+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ എംസിസി ബഹറിന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സിഎച്ച് അനുസ്മരണ സമ്മേളനം ഒക്ടോബര്‍ 12 ന്

മനാമ: കെ എംസിസി ബഹറിന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഒക്ടോബർ.12ന് (വെള്ളി) രാത്രി 7.30ന് മനാമ സാന്‍റ്റോക് ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറി
കെ എംസിസി ബഹറിന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സിഎച്ച് അനുസ്മരണ സമ്മേളനം ഒക്ടോബര്‍ 12 ന്
മനാമ: കെ എംസിസി ബഹറിന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഒക്ടോബർ.12ന് (വെള്ളി) രാത്രി 7.30ന് മനാമ സാന്‍റ്റോക് ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുസ് ലിംലീഗ് സംസ്ഥാന വൈ.പ്രസിഡന്‍റും വാഗ്മിയുമായ സി.മോയിന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.

സി.എച്ച് മുഹമ്മദ് കോയ സാഹിബിന്‍റെ 35-ാം ചരമ വാര്‍ഷിക ത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് കെ എംസിസി ബഹറിന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്നത്.

കൊളാഷ്, ഡോക്കുമെന്‍ററി പ്രദര്‍ശനം, പ്രബന്ധമത്സരം, ചിത്രരചനാ മത്സരം, അനുസ്മരണ സമ്മേളനം എന്നിവ ഇതില്‍ പ്രധാനമാണ്. ജില്ലാ കെ.എം.സി.സി യുടെ വിഷന്‍ 33 പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന വിവിധ പദ്ധതികളും ഇതോടനുബന്ധിച്ച് നടക്കും.

കൂടാതെ പ്രവാസിവോട്ട് ചേര്‍ക്കാനാവശ്യമായ സജ്ജീകരണവും കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷാ സ്കീമായ അല്‍ അമാനയില്‍ ചേരാനും പുതുക്കാനുമുള്ള അവസരവും സമ്മേളനത്തില്‍ സജ്ജീകരിക്കും.

വെള്ളിയാഴ്ച രാത്രി 7.30ന് മനാമ സാന്‍റ്റോക് ഹോട്ടലില്‍ നടക്കുന്ന പൊതുസമ്മേളനം കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, മുസ്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്‍റും പ്രഭാഷകനുമായ ടി.മുഹമ്മദ് സാഹിബ്, കെ എംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കേരളീയ സമാജം പ്രസി.രാധാകൃഷ്ണ പിള്ള, ഒഐസിസി ഗ്ലോബല്‍ നേതാവ് രാജു കല്ലുംപുറം തുടങ്ങി ബഹറിനിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ സി.കെ. അബ്ദുറഹ് മാന്‍, ഷംസുദ്ധീന്‍ വെള്ളിക്കുളങ്ങര, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, ഫൈസല്‍ കോട്ടപ്പള്ളി എന്നിവരും കമ്മറ്റി ഭാരവാഹികളായ മൂസ ഹാജി ഫളീല, സൂപ്പി ജീലാനി, അബൂബക്കര്‍ ഹാജി, നാസര്‍ ഹാജി, അഷ്റഫ് നരിക്കോടന്‍, സാദിഖ് സ്കൈ, കുയ്യാലില്‍ മഹ് മൂദ് ഹാജി എന്നിവരും പങ്കെടുത്തു.

പ്രവാസിവോട്ടിന് അപേക്ഷിക്കാന്‍ അവസരമൊരുക്കും

മനാമ: സിഎച്ച് അനുസ്മരണ സമ്മേളനം നടക്കുന്ന മനാമ സാന്‍റോക് ഹോട്ടല്‍ പരിസരത്ത് പ്രവാസി വോട്ട് ചേര്‍ക്കാനുള്ള അവസരമൊരുക്കുമെന്ന് കെ എംസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രവാസി വോട്ടിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി നവംബര്‍ 15ആണ്.

പാസ്പോര്‍ട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, വോട്ടര്‍ ഐഡി കാര്‍ഡ് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്‍റ ഐഡി കാര്‍ഡ്, ബഹറിനിലെ വിലാസം എന്നിവ സഹിതം പൊതു സമ്മേളന നഗരിയില്‍ പ്രത്യേക സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലോ കെ.എം.സി.സി ഓഫീസിലോ എത്തുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

വിവരങ്ങള്‍ക്ക് +973 3988 1099, 3324 4066,+973 3984 1984.


കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം

മനാമ: ബഹറിൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സി എച്ച് അനുസ്മരണ പരിപാടിയുടെ ഭാഗമായി ചിത്ര രചന മത്സരവും നടക്കും. പൊതു സമ്മേളന ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ മനാമ സാൻറോക്ക് ഹോട്ടലിൽ മത്സരം.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ ഒരു വിഭാഗത്തിലും, ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ മറ്റൊരു വിഭാഗത്തിലുമായാണ് മത്സരിക്കുക.
"പ്രളയം എന്റെ ദൃഷ്ടിയിൽ" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രചനകളാണ് മത്സരാർത്ഥികൾ വരക്കേണ്ടത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 00973-37773872, 39258266,33172285 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ താഴെ നല്‍കിയ ഓൺലൈനിലെ ലിങ്കിൽ ക്ലിക്ക് ചെയ്തോ രജീസ്റ്റര്‍ ചെയ്യേണ്ടതാണ്.

Link: https://docs.google.com/forms/d/e/1FAIpQLSdK454DLSDr-dstOjzQBccNZotAniRY0wPxzk_EZ-O8xOlXqg/viewform