+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി മഹോത്സവം 2018 മെഗാ പ്രോഗ്രാം സംഘടിപ്പിച്ചു

കുവൈത്ത്: ഭാരതീയ പ്രവാസി പരിഷത് മൂന്നാം വര്‍ഷികം പ്രവാസി മഹോത്സവം 2018 അബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ ജീവസാഗറും അതിഥി
പ്രവാസി മഹോത്സവം 2018 മെഗാ പ്രോഗ്രാം സംഘടിപ്പിച്ചു
കുവൈത്ത്: ഭാരതീയ പ്രവാസി പരിഷത് മൂന്നാം വര്‍ഷികം പ്രവാസി മഹോത്സവം 2018 അബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ ജീവസാഗറും അതിഥികളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഭാരതീയ പ്രവാസി പരിക്ഷത് പ്രസിഡന്‍റ് അഡ്വ. സുമോദ് അധ്യക്ഷത വഹിച്ചു. സുവനീര്‍ കണ്‍വീനറും എഡിറ്ററുമായ രാജീവും മീനാക്ഷി ലേഖിയും ചേര്‍ന്ന് സുവനീര്‍ പ്രകാശനം ചെയ്തു ആദ്യ പ്രതി മീനാക്ഷി ലേഖി മുഖ്യ സ്‌പോണ്‍സര്‍ക്ക് കൈമാറി.

മീനാക്ഷി ലേഖി എംപി, ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍പിള്ള മംഗലാപുരം സൗത്ത് സിറ്റി എംഎല്‍എ വേദവ്യാസ കമ്മത്ത് തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. മുഖ്യ പ്രഭാഷണം നടത്തിയ മീനാക്ഷി ലേഖി എംപി കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികളെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്നു സംസാരിച്ച അഡ്വ. ശ്രീധരന്‍പിള്ള പ്രവാസികളെ കൊണ്ട് മാത്രം ഖജനാവ് നിറയ്ക്കുന്ന സംസ്ഥാനമാണ് കേരളം എന്നും എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് കറിവേപ്പിലയുടെ വില പോലും കല്‍പ്പിക്കുന്നില്ലെന്നു പറഞ്ഞു.

എംഎല്‍എ വേദവ്യാസ കമ്മത്ത് കന്നടയും ഹിന്ദിയും മലയാളവും പറഞ്ഞ് സദസിന്‍റെ നിറഞ്ഞ കൈയടി നേടി. പ്രവാസി പരിക്ഷത് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി. വിജയരാഘവന്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ടി.ജി. വേണു ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. അതിഥികള്‍ക്കും കലാകാരന്മാര്‍ക്കും ബിപിപി സെന്‍ട്രല്‍/ഏരിയ ഭാരവാഹികള്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശാന്താ മറിയം, വിഭിഷ് തിക്കോടി, ശ്രീനിവാസന്‍ മുഖ്യ സ്‌പോണ്‍സര്‍ Unimoni, Precon,Sunrise international restaurant- Mangaf, City Clinic എന്നിവര്‍ക്ക് മുഖ്യാതിഥികൾ ഉപഹാരങ്ങള്‍ നല്‍കി.

ശ്രീശക്തി പ്രസിഡന്‍റ് ഡോ. സരിത സംബന്ധിച്ചു. ബിപിപി ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത്ത് സ്വാഗതവും ട്രഷറര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്ത്രീശക്തി അംഗങ്ങള്‍ അവതരിപ്പിച്ച ദേശഭകതിഗാനവും ശേഷം ജി. വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ നടന്ന സംഗീതനിശയില്‍ കോമഡി ഉത്സവത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന രതീഷ് കണ്ടടുക്കം, ദുര്‍ഗ വിശ്വനാഥ് . മംഗലാപുരത്ത് നിന്നിള്ള പ്രശസ്ത സ്റ്റേജ് ആര്‍ട്ടിസ്റ്റ് ദേവീ കിരണ്‍. രാകേഷ് ബാലകൃണന്‍ ദീപ്തി രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ