സ്വാന്തനം 2018: നംവബർ 10, 17 തീയതികളിൽ

10:26 PM Oct 08, 2018 | Deepika.com
ഡബ്ലിൻ: പ്രളയ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഒരു കൈത്താങ്ങായി സീറോ മലബാർ സഭ ബ്ലാഞ്ചസ്‌ടൗണിന്‍റെ നേതൃത്വത്തിൽ "സ്വാന്തനം 2018' എന്ന പേരിൽ നവംബർ 10ന് വൈകിട്ട് 6ന് താല കിൽമനാ ഫാമിലി റിക്രിയേഷൻ സെന്‍ററിലും നവംബർ 17ന് വൈകുന്നേരം 6ന് ഡൺബോയൻ കമ്യൂണിറ്റി ഹാളിലും അരങ്ങേറും.

ഡബ്ലിൻ തപസ്യയുടെ പ്രശസ്ത നാടകം "ലോസ്റ്റ് വില്ല' അയർലൻഡിലെ അനുഗ്രഹീത കലാകാരന്മാർ നയിക്കുന്ന ഗാനമേളയും നൃത്തശില്പവും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ഫുഡ്‌സ്‌റ്റാളും ഉണ്ടായിരിക്കും.

പ്രിയപെട്ടവരുടെ ജീവൻ നഷ്ടപെട്ട കുടുംബങ്ങൾക്കും പ്രളയ കെടുതിയിൽ ഭാഗികമായും പൂർണമായും വീടുകൾ തകർന്നു പോയവർക്കും ഒരു കൈത്താങ്ങാകുവാൻ സീറോ മലബാർ സഭ അയർലൻഡിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തങ്ങൾക്കായി "സ്വാന്തനം 2018' ൽ നിന്നും ലഭിക്കുന്ന തുക പൂർണമായും മാറ്റിവയ്ക്കും.

സീറോ മലബാർ സഭ ഡബ്ലിൻ സോണൽ കമ്മിറ്റിയുടെയും മാസ് സെന്‍റർ സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിൽ ഫാ.ജോസ് ഭരണികുളങ്ങര "സ്വാന്തനം 2018' ന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫാ.ക്ലെമെന്‍റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വിവരങ്ങൾക്ക്: തോമസ് ആന്‍റണി 0861234278, സാജു മേല്പറമ്പിൽ 0899600948, സാലി ടോമി 0872628706.

റിപ്പോർട്ട്: മജു പേയ്ക്കൽ