+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ ഫ്ലയർ പ്രകാശനം ചെയ്തു

കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചു ഫ്ലയർ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. പരിപാടിയു
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ  ഫ്ലയർ പ്രകാശനം ചെയ്തു
കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചു ഫ്ലയർ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു.

പരിപാടിയുടെ ഔദ്യോഗിക സ്പോൺസർ അൽമുള്ള എക്സ്ചേഞ്ച് പ്രതിനിധി പരേഷ് പറ്റിഡാർ ഫ്ലയർ പ്രകാശനവും കുവൈറ്റിലെ പ്രമുഖ റസ്റ്റോറന്‍റ് ശൃംഖല ആയ ഹോട്ട് ആൻഡ് സ്‌പൈസ് പ്രതിനിധി ജറീഷ് റാഫിൾ പ്രകാശനവും ചെയ്തു.

കണ്ണൂർ മഹോത്സവത്തിന്‍റെ നടത്തിപ്പിനായി ജെ. ബിജു ആന്‍റണി കൺവീനറായും എം.എൻ സലിം, സജിജ മഹേഷ് എന്നിവർ ജോയിന്‍റ് കൺവീനർമാരായും കമ്മിറ്റി രൂപീകരിച്ചു.

നവംബർ 16 നു ഇന്‍റഗ്രേറ്റഡ് സ്കൂൾ അബാസിയയിൽ നടക്കുന്ന കണ്ണൂർ മഹോത്സവത്തിൽ വനിതാവേദിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് 50 ൽ പരം വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന നൃത്ത സംഗീത ശിൽപം ആയ വീരാംഗനയും നാട്ടിൽ നിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി സംഗീത നിശയും അരങ്ങേറും.

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി ഫോക്ക് നൽകിയ ആദ്യ ഗഡുവായ അഞ്ചു ലക്ഷത്തിനു പുറമെയുള്ള രണ്ടാം ഗഡു കണ്ണൂർ മഹോത്സവത്തിനു ശേഷം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഫോക്ക് പ്രസിഡന്‍റ് കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ