ബർമിംഗ്ഹാമിൽ രണ്ടാം ശനിയാഴ്ച കൺവൻഷൻ 13 ന്

09:24 PM Oct 08, 2018 | Deepika.com
ബർമിംഗ്ഹാം: പരിശുദ്ധ കന്യാമറിയത്തിനോടുള്ള ജപമാല ഭക്തിയെ ആദരപൂർവം ഏറ്റുപറഞ്ഞുകൊണ്ട് ഒക്ടോബർമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ 13 ന് നടക്കും.

രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവൻഷൻ സമാപിക്കും . ഫാ.സോജി ഓലിക്കൽ കൺവൻഷൻ നയിക്കുന്ന കൺവൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ.ജോസഫ് സ്രാമ്പിക്കൽ , തൃശൂർ ഷെക്കീനായ് മിനിസ്ട്രി ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവരും പങ്കെടുക്കും.

മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്‍റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധ ശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവൻഷന്‍റെ പ്രധാന സവിശേഷതയാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവൻഷൻതന്നെ നടക്കുന്നു. കിംഗ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിലാസം: ബഥേൽ കൺവൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്,
ബെർമിംഗ്ഹാം .( Near J1 of the M5), B70 7JW.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬