+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജൂണിയർ കലോത്സവം സംഘടിപ്പിച്ചു

സാല്‍മിയ (കുവൈത്ത്) : വിദ്യാർഥികളുടെ സർഗവൈഭവവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജൂണിയർ, അമ്മാൻ ബ്രാഞ്ചുകളിലെ കലാമത്സരങ്ങൾ. അമ്മാൻ ബ്രാഞ്ചിൽ കലാമത്സര വിജയികൾക്കുള്ള സമ്
ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജൂണിയർ കലോത്സവം സംഘടിപ്പിച്ചു
സാല്‍മിയ (കുവൈത്ത്) : വിദ്യാർഥികളുടെ സർഗവൈഭവവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജൂണിയർ, അമ്മാൻ ബ്രാഞ്ചുകളിലെ കലാമത്സരങ്ങൾ.

അമ്മാൻ ബ്രാഞ്ചിൽ കലാമത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യശ്വന്ത് ചത്‌പലിവാർ ഉദ്ഘാടനം ചെയ്‌തു. സ്കൂൾ ഭരണസമിതി സെക്രട്ടറി എ. അമീർ മുഹമ്മദ്, വൈസ് ചെയർമാൻ വേണുകുമാർ നായർ, ജോയിന്‍റ് സെക്രട്ടറി അഗ്നേലോ ഫെർണാണ്ടസ്, സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. വി. ബിനുമോൻ, ദീപക് സേഥ്, പ്രിൻസിപ്പൽ രാജേഷ് നായർ, വൈസ് പ്രിൻസിപ്പൽ ഡോ. മേരി അലക്സ് എന്നിവർ സംസാരിച്ചു.

ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജൂനിയർ ബ്രാഞ്ചിൽ നടന്ന സമ്മാനദാന ചടങ്ങ് കെഡിഡി ബിസിനസ് ഇന്‍റഗ്രേഷൻ വൈസ് പ്രസിഡന്‍റ് വി.വി. സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്‌തു. സ്കൂൾ ഭരണസമിതി സെക്രട്ടറി അമീർ മുഹമ്മദ്, ട്രഷറർ എസ്. രാജു, സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. വി. ബിനു മോൻ, നിയോമി പാക്സ, ജെയിൻ, പ്രിൻസിപ്പൽ ഷേർളി ഡെന്നിസ്, വൈസ് പ്രിൻസിപ്പൽ ഷീജ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ