+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി മാര്‍ത്തോമാ ഇടവക വാര്‍ഷിക ദിനാചരണം

അബുദാബി : മാര്‍ത്തോമ്മാ ഇടവകയുടെ 47 മതു വാര്‍ഷിക സംഗമം മുസഫ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്നു. സഭയുടെ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമൊഥെയൊസ് എപ്പിസ്‌കോപ്പ മുഖ്യാതിഥിയായിരുന്നു.
അബുദാബി മാര്‍ത്തോമാ ഇടവക വാര്‍ഷിക ദിനാചരണം
അബുദാബി : മാര്‍ത്തോമ്മാ ഇടവകയുടെ 47 മതു വാര്‍ഷിക സംഗമം മുസഫ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്നു. സഭയുടെ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമൊഥെയൊസ് എപ്പിസ്‌കോപ്പ മുഖ്യാതിഥിയായിരുന്നു.

പൊതുസമ്മേളനത്തില്‍ വികാരി റവ. ബാബു പി കുലത്താക്കല്‍ അദ്ധ്യക്ഷത വഹിച്ചു.സഹ വികാരി റവ സി പി ബിജു , റവ. പ്രതീഷ് ബി ജോസഫ്, വൈസ് പ്രസിഡന്റ കെ.വി.ജോസഫ് . ട്രസ്റ്റിമാരായ ബിജു പി.ജോണ്‍, സജിമോന്‍ പി.ജി., സെക്രട്ടറി മാത്യു മണലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

10 ,12 ക്‌ളാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയതു. കഴിഞ്ഞ വര്‍ഷം മാര്‍ത്തോമ്മാ സഭയിലെ ഏറ്റവും നല്ല യുവജനസഖ്യശാഖക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യത്തിന് അഭിനന്ദനങ്ങള്‍ നേരുകയും ഇടവകയുടെ പാരിതോഷികം നല്‍കുകയും ചെയ്തു.

തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌ക്കോപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആരാധനയില്‍ 49 കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കി. ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന കൊയ്ത്തുല്‍സവത്തിന്റെ എന്‍ട്രി, ഫുഡ് കൂപ്പണുകളുടെ വിതരണോല്‍ഘാടന0 പ്രവീണ്‍ കുരിയന്‍ ,ബിനു ജോണ്‍ എന്നിവര്‍ക്ക് ആദ്യ കൂപ്പണുകള്‍ നല്‍കി മാര്‍ തിമൊഥെയൊസ് നിര്‍വഹിച്ചു.

ഇടവക ജനങ്ങള്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുവാന്‍ ഉദ്ദേശിച്ചു രൂപീകരിച്ച ' വെയ്‌സ് ' പദ്ധതികളുടെ ഔദ്യോഗിക ഉദഘാടനവും ചടങ്ങില്‍ നടന്നു .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള