+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം ജില്ലാ കെഎംസിസി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

റിയാദ്: റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതേകം തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലൈവ് ടാലന്റ് പരിപാടിയുടെ ഭാഗമായി നടന്ന സാഹിത്യ ശില്പശാല അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്
മലപ്പുറം ജില്ലാ കെഎംസിസി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു
റിയാദ്: റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതേകം തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലൈവ് ടാലന്റ് പരിപാടിയുടെ ഭാഗമായി നടന്ന സാഹിത്യ ശില്പശാല അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. ബത്തയിലെ ന്യൂ സഫാമക്ക ഓഡിറ്റോറിയത്തില്‍ പ്രമുഖ എഴുത്തുകാരി സബീന എം സാലിയുടെ നേതൃത്വത്തില്‍ നടന്ന ശില്പശാല ശ്രദ്ധേയമായി.

പ്രതികരിക്കുന്നവരെ നിശബ്ദമാക്കുന്ന ഒരു വിഭാഗം സമൂഹത്തില്‍ ഉണ്ടെന്നും അവരെ ഭയക്കാതെ പൊതുസമക്ഷം നിലപാടുകള്‍ തുറന്നു പറയുന്ന സാംസ്‌കാരിക നായകരും എഴുത്തുകാരുമാണ് ഇന്നിന്റെ പ്രതീക്ഷ എന്നും സബീന സാലി അഭിപ്രയപെട്ടു.

നിലക്കാത്ത വായനയും നിരന്തര യാത്രകളും പച്ചയായ ജീവിതാനുഭവങ്ങളും ഒരു നല്ല എഴുത്തുകാരനെ സൃഷ്ടിക്കുമെന്നും ഇനിയുള്ള കാലത്തെ സമ്മാനങ്ങള്‍ പുസ്തകങ്ങള്‍ ആയിരിക്കണമന്നും അവര്‍ പറഞ്ഞു.
സാഹിത്യ പ്രശ്‌നോത്തരിയില്‍ ബഷീര്‍ ഒതുക്കുങ്ങല്‍ വിജയിയായി.

ലൈവ് ടാലെന്റ് പഠിതാക്കളായ ഫസലു പൊന്നാനി, അലി വെട്ടത്തൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു .യൂനുസ് കൈതക്കോടന്‍ അധ്യക്ഷന്‍ ആയിരുന്നു. ശാഫി ചിറ്റത്തുപാറ സ്വാഗതവും ഹിദായത്തുള്ള ഇരുമ്പുഴി നന്ദിയും പറഞ്ഞു.

ജില്ലാ ട്രഷറര്‍ മുഹമ്മദ് വേങ്ങര, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് , ലൈവ് ടാലെന്റ്‌റ് സമിതി അംഗം മുജീബ് ഇരുമ്പുഴി, ജില്ലാ ഭാരവാഹികളായ ലത്തീഫ് താനാളൂര്‍,, അബ്ദു എടപ്പറ്റ,റഫീഖ് മഞ്ചേരി, മുനീര്‍ വാഴക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍