+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഎന്‍സിപി കുവൈറ്റ് ഗാന്ധിജയന്തിയും, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജയന്തിയും ആചരിച്ചു

കുവൈറ്റ്: ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെയും, ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജയന്തി മതേതര ദിനമായി അബ്ബാസിയ പോപ്പിന്‍സ് ഓഡി
ഒഎന്‍സിപി കുവൈറ്റ് ഗാന്ധിജയന്തിയും, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജയന്തിയും ആചരിച്ചു
കുവൈറ്റ്: ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെയും, ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജയന്തി മതേതര ദിനമായി അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ ആചരിച്ചു, പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്തു. പരിപാടിയില്‍ സ്വാഗത പ്രസംഗം ഓഎന്‍സി പി ആക്ടിംഗ് സെക്രട്ടറി, ജീവ് സ് എരിഞ്ചേരി, പരിപാടികളുടെ ഉദ്ഘാടനം ലോക കേരള സഭാംഗവും ഓഎന്‍ സിപി ദേശീയ കമ്മിറ്റി പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സിസ് നിര്‍വഹിച്ചു.

മതേതര പ്രതിജ്ഞ യൂത്ത് കണ്‍വീനര്‍ നോബിള്‍ ജോസ്,നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ബീഹാര്‍ എക്‌സികുട്ടീവ് അംഗം ശതാബ് അന്‍ജും മതേതര സന്ദേശം നല്‍കി.തുടര്‍ന്ന് ദേശീയ ട്രഷറര്‍ രവീന്ദ്രന്‍ , കേരള എക്‌സിക്യൂട്ടീവ് സൂരജ് പൊന്നേത്ത്, ഒഡി ചിന്ന തെലുങ്കാന സംസ്ഥാന എക്‌സിക്യൂട്ടീവ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നന്ദി പ്രസംഗം കേരള എക്‌സിക്യൂട്ടീവ് അംഗം ജിജോ ജോസ് നിര്‍വഹിച്ചു.