+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു ചായകടക്കാരന്റെ മന്‍ കീ ബാത്ത് റിയാദില്‍ പ്രദര്‍ശിപ്പിക്കുന്നു

റിയാദ്: കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ഡോക്യൂമെന്ററി ഫിലിമിനുള്ള പുരസ്‌കാരം നേടിയ 'ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്ത്' എന്ന ഡോക്യൂമെന്ററി ഫിലിം നവ
ഒരു ചായകടക്കാരന്റെ മന്‍ കീ ബാത്ത് റിയാദില്‍ പ്രദര്‍ശിപ്പിക്കുന്നു
റിയാദ്: കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ഡോക്യൂമെന്ററി ഫിലിമിനുള്ള പുരസ്‌കാരം നേടിയ 'ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്ത്' എന്ന ഡോക്യൂമെന്ററി ഫിലിം നവോദയയുടെ ആഭിമുഖ്യത്തില്‍ റിയാദില്‍ പ്രദര്‍ശിപ്പിക്കുന്നു. നോട്ടു നിരോധനത്തിനെതിരെ ഒരു വൃദ്ധന്‍ നടത്തിയ ഒറ്റയാള്‍ സമരത്തിന്റെ പശ്ചാത്തലം പറയുന്ന സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അപ്രതീക്ഷിത നോട്ടു നിരോധനത്തെ തുടര്‍ന്ന് നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടായതോടെ തന്റെ സമ്പാദ്യം മുഴുവന്‍ ചായക്കടയിലെ അടുപ്പിലിട്ട് കത്തിച്ചു പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുകയും തലയിലേയും മീശയിലേയും പകുതി രോമം വടിച്ചു മോഡി ഭരണം അവസാനിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത 'മാക്‌സി മാമയുടെ' കഥയാണ് സനു കുമ്മിള്‍ എന്ന അധ്യാപകന്‍ പായുന്നത്.

ഒക്ടോബര്‍ 12-നു വെള്ളിയാഴ്ച വൈകുന്നേരം ഏഴിനു റിയാദ് ബത്ത ഷിഫാ അല്‍ ജസീറ ഹാളിലിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരിക്കും. പ്രദര്‍ശനത്തെ തുടര്‍ന്ന് പൊതുചര്‍ച്ചയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.