+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണാട്ടുകര ഫെസ്റ്റ് 2019 ഫ്ലയർ പുറത്തിറക്കി

കുവൈത്ത്: ചെട്ടികുളങ്ങര അമ്മ സേവാ സമതി കുവൈറ്റ് കുംഭഭരണി മഹോത്സവവുമായി ബന്ധപെട്ടു നടത്തുന്ന ഓണാട്ടുകര ഫെസ്റ്റ് 2019 ന്‍റെ ഫ്ലയർ പുറത്തിറക്കി. 2019 ഫെബ്രുവരി ഒന്നിന് (വെള്ളി) രാവിലെ 9ന് അബാ
ഓണാട്ടുകര ഫെസ്റ്റ് 2019  ഫ്ലയർ പുറത്തിറക്കി
കുവൈത്ത്: ചെട്ടികുളങ്ങര അമ്മ സേവാ സമതി കുവൈറ്റ് കുംഭഭരണി മഹോത്സവവുമായി ബന്ധപെട്ടു നടത്തുന്ന ഓണാട്ടുകര ഫെസ്റ്റ് 2019 ന്‍റെ ഫ്ലയർ പുറത്തിറക്കി.

2019 ഫെബ്രുവരി ഒന്നിന് (വെള്ളി) രാവിലെ 9ന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ആരംഭിക്കുന്ന മഹോത്സവം താള വട്ടങ്ങളുടെ തമ്പുരാൻ വിജയരാഘവകുറുപ്പും സംഘവും അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടുകൾക്ക് കുവൈറ്റ്‌ ശ്രീ ഭദ്രാ കുത്തിയോട്ട സമിതിയിലെ ചെറുപ്പക്കാർ ചുവടു വയ്ക്കുന്നു അതോടൊപ്പം ഓണാട്ടുകരയുടെ വാനമ്പാടി കുമാരി ശിവഗംഗ അവതരിപ്പിക്കുന്ന ഗാനാഞ്ജലി ,കഞ്ഞി സദ്യ ,താലപ്പൊലി, പ്രശസ്ത വാദ്യ കലാകാരൻമാർ അവതരിപ്പിക്കുന്ന പാണ്ടിമേളം,അമ്മൻകുടം, കാവടിയാട്ടം കെട്ടുകാഴ്ച എന്നിവയോടു കൂടി ഓണാട്ടുകര ഫെസ്റ്റ് 2019 സമാപിക്കും .

പ്രസിഡന്‍റ് സന്തോഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരികളായ പ്രേംസൺ കായംകുളം,സനിൽ രവീന്ദ്രൻ,ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ് രാജീവ്‌ നടുവിലേമുറി,അനിൽ കാക്കനാട്,പ്രോഗ്രാം കൺവീനർ മണികണ്ഠൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി ജ്യോതിരാജ് സ്വാഗതവും ട്രഷറർ ആര്യ മണികണ്ഠൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ

പ്രീശസ്ത ഗൈനക്കോളജിസ്റ് ഡോക്ടർ സരിത പ്രോഗ്രാം ഫ്‌ളൈർ കൺവീനർ മണികണ്ഠനു നൽകി
പ്രകാശനം ചെയ്തു .റാഫിൾ കൂപ്പൺ ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ നാടുവിലേമുറി സമിതി മുൻ പ്രസിഡന്റ്‌ അനിൽ നടക്കാവിനു നൽകി പ്രകാശനം ചെയ്തു .
തുടർന്ന് ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ട പാട്ടും ചുവടും ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരൻമാർ നടത്തുകയും. ഭക്ത ജനങ്ങൾക്ക് അമ്മയ്‍യുടെ കഞ്ഞി സദ്യയും വിതരണം ചെയ്തു. പരിപാടികൾക്ക് പ്രമോദ് കാരാഴ്മ, സുഭാഷ് ചെറിയനാട്, അഖിൽ എസ് കുമാർ എന്നിവർ നേതൃത്വം നൽകി.