ന്യൂയോർക്ക്: പ്രളയബാധിത മേഖലകളിൽ് വീട് നിർമ്മിക്കുവാനുള്ള പദ്ധതിയുമായി പ്രമുഖ അമേരിക്കൻ മലയാളി അസോസിയേഷൻ ഫൊക്കാന മുന്നോട്ടു വരുന്നു. എസ്ടുവി സൊസൈറ്റിയുടെയും കേരളത്തിലെ വിവിധ കോളേജുകളുടെയും പങ്കാളിത്തത്തോടൊണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഫൊക്കാന ചാരിറ്റി കമ്മിറ്റി ചെയർമാൻ ജോയ് ഇട്ടൻ, ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, കേരള കണ്വൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ എന്നിവരാണ് ഈ പദ്ധതിക്ക് പിന്നിൽ അണിനിരക്കുന്നത്.
കേരളത്തിലെ വിവിധ കോളേജുകളുടെ പങ്കാളിത്തം ഈ പദ്ധതിയുടെ ശ്രദ്ധേയ ഘടകമാണ്. നിർമ്മല കോളേജ് ഓഫ് എൻജിനീയറിംഗ്, അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗ്, മുത്തൂറ്റ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ്, മലബാർ പോളിടെക്നിക് തുടങ്ങിയ കോളേജുകൾ ഈ പദ്ധതിയുമായ് സഹകരിക്കുവാൻ മുന്നോട്ട് വന്നിട്ടുണ്ട്. സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾ രൂപകൽപന ചെയ്യുന്ന മാതൃകകളിൽ നിന്ന് മികച്ചത് തെരഞ്ഞെടുത്ത് ജനുവരിയിൽ നടക്കുന്ന ഫൊക്കാനയുടെ കണ്വൻഷനിൽ വച്ചു അവാർഡ് നൽകുന്നതാണ്. ഈ മാതൃക 847 ഉപയോഗിച്ചായിരിക്കും വീടുകൾ നിർമ്മിക്കുന്നത്. ഇങ്ങനെ നിർമിക്കുന്ന വീടുകൾ മികച്ച ഗുണനിലവാരമുള്ളവയായിരിക്കും. സ്പോണ്സർമാർക്ക് വീട് നിർമ്മാണവുമായ് ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങളെല്ലാം യഥാസമയം ലഭ്യമാക്കും. ഇതു വഴി അഴിമതി രഹിത പദ്ധതിക്കാണ് ഫൊക്കാന ലക്ഷ്യമിടുന്നത്. ഈ പദ്ധതി വിദ്യാർത്ഥികൾക്ക് മികച്ച ഒരവസരമാണ് ഒരുക്കുന്നത്.
15 മുതൽ 20 വരെ വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നാല് വീടുകൾക്കുള്ള അപേക്ഷ ലഭിച്ചു കഴിഞ്ഞു. ഭവന നിർമ്മാണത്തിന് അപേക്ഷിക്കാൻ താൽപര്യമുള്ളവർ എസ്ടുവി സൊസൈറ്റിയുടെ വെബ്സൈറ്റിലോ ഫൊക്കാന ഭാരവാഹികളുടെ അടുത്തോ കോളേജുകളിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മറ്റ് അമേരിക്കൻ മലയാളി അസോസിയേഷനുകൾക്കും ഈ പദ്ധതിയിൽ പങ്കാളികളാകാൻ മുന്നോട്ടു വരാം.
കൂടുതൽ വിവരങ്ങൾക്ക് ഷോജി മാത്യു +18475621051, ജോയ് ഇട്ടൻ +19145641702. http://s2vsocitey.in/. FB page : https://www.facebook.com/PravasiEnteNadu/
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം