ന്യൂഡൽഹി : എസ്എൻഡിപി ഡൽഹി യൂണിയന്റെ കീഴിലുള്ള മയൂർ വിഹാർ ശാഖാ നന്പർ 4351 ന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മയൂർ വിഹാർ ഫേസ് ഒന്നിലെ പോക്കറ്റ് അഞ്ചിലുള്ള രഘുനാഥ് മന്ദിറിൽ പുഷ്പ മാല്യമണിയിച്ച ഗുരുദേവ ചിത്രത്തിനു മുന്പിൽ ഭദ്രദീപം കൊളുത്തിയ ശേഷം ദൈവദശകം ആലപിച്ചുകൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്.
പ്രസിഡന്റായി കെ.കെ. പൊന്നപ്പൻ, വൈസ് പ്രസിഡന്റ്, പ്രസാദ് കെ.ജെ. പണിക്കർ, സെക്രട്ടറി സുരേഷ് കെ. വാസു, യൂണിയൻ കൗണ്‍സിൽ അംഗമായി വി.വി. സുധർമ്മജൻ എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി വാസന്തി ജനാർദ്ദനൻ, ശാന്തകുമാർ, എം.കെ. മധു, മനോജ് കുമാർ, സി.വി.അശോകൻ, ആർ. ബിജു, ഇ.എം. സദാനന്ദൻ എന്നിവരെയും തെരെഞ്ഞെടുത്തു.
കൂടാതെ യൂണിയൻ പൊതുയോഗ പ്രതിനിധികളായി പി.എൻ. സദാനന്ദൻ, പി.എൻ. ഷാജി എന്നിവരെയും പഞ്ചായത്ത് അംഗങ്ങളായി കനകാംബരൻ, എം.പി. തങ്കപ്പൻ, ബിന്ദു ശശി എന്നിവരെയും യോഗം വാർഷിക പ്രതിനിധിയായി എം.എൻ. ഗിരീഷിനെയും തെരെഞ്ഞെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി