+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലുധിയാന മേരി മാതാ സീറോ മലബാർ ദേവാലയത്തിൽ തിരുനാൾ

ലുധിയാന മേരിമാതാ സീറോ മലബാർ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റേയും വിശുദ്ധ സെബസ്ത്യാനോസിന്‍റേയും തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ 4 മുതൽ നൊവേന ആരംഭിക്കും. 12 ന് (വെള്ളി) വൈകുന്നേരം 6.30 ന് തിരു
ലുധിയാന മേരി മാതാ സീറോ മലബാർ ദേവാലയത്തിൽ  തിരുനാൾ
ലുധിയാന മേരിമാതാ സീറോ മലബാർ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റേയും വിശുദ്ധ സെബസ്ത്യാനോസിന്‍റേയും തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ 4 മുതൽ നൊവേന ആരംഭിക്കും. 12 ന് (വെള്ളി) വൈകുന്നേരം 6.30 ന് തിരുനാളിന് തുടക്കം കുറിച്ച് ഫാ. മാർട്ടിൻ പാലമറ്റം കൊടിയേറ്റുകർമം നിർവഹിക്കും. തുടർന്നു വിശുദ്ധ കുർബാന. 13 ന് (ശനി) വൈകുന്നേരം 6.30ന് ഫാ. റോമൽ കണിയാംപറമ്പിൽ വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിക്കും. ഫാ. വർഗീസ് കാച്ചപ്പള്ളി വചനസന്ദേശം നൽകും.തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. 14ന് (ഞായർ) രാവിലേ 10.30 ന് ഫാ. റിജോ മേനാച്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. ഫാ. സന്ദീപ് തെക്കയിൽ വചനം സന്ദേശം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്