+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസില്‍ ഇരട്ടകളുടെ സംഗമം ഒക്ടോബർ ഏഴിന്

ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗര്‍വാസീസിന്‍റേയും വിശുദ്ധ പ്രോത്താസീസിന്‍റേയും തിരുനാള്‍ ഒക്ടോബര്‍ ഏഴിന് (ഞായർ) രാവിലെ 10 ന്
മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസില്‍ ഇരട്ടകളുടെ സംഗമം ഒക്ടോബർ ഏഴിന്
ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗര്‍വാസീസിന്‍റേയും വിശുദ്ധ പ്രോത്താസീസിന്‍റേയും തിരുനാള്‍ ഒക്ടോബര്‍ ഏഴിന് (ഞായർ) രാവിലെ 10 ന് ആഘോഷിക്കുന്നു.

തിരുനാളിനോടനുബന്ധിച്ച് ഇടവക ദേവാലയത്തിലെ എല്ല ഇരട്ട സഹോദരങ്ങളുടെ സംഗമവും ക്രമീകരിക്കുമെന്ന് സഹ വികാരി ഫാ. ബിന്‍സ് ചേത്തലില്‍ അറിയിച്ചു. പുതുമയാര്‍ന്ന ക്രമീകരണ ഒരുക്കത്തോടെ ആദ്യമായി സെന്‍റ് മേരീസ് ദേവാലയത്തില്‍ നടത്തുന്ന ഇരട്ട സംഗമം ഇടവകയിലെ ജനങ്ങള്‍ക്ക് ഒരു നവ്യാനുഭവ മായിരിക്കുമെന്ന് വികാരി ഫാ. തോമസ് മുളവനാല്‍ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം