+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുണ്ടറ അസോസിയേഷൻ സമ്മേളനം നടത്തി

ഹൂസ്റ്റൺ: കുണ്ടറ അസോസിയേഷന്‍റെ 2018 ലെ സമ്മേളനം ഷുഗർലാന്‍റിലുള്ള കൊച്ചുമ്മൻ വർഗീസിന്‍റെ ഭവനത്തിൽ നടന്നു. പ്രസിഡന്‍റ് കെ. കെ. ജോൺ അധ്യക്ഷത വഹിച്ചു. കൊച്ചുമ്മൻ വർഗീസ് സ്വാഗതം ആശംസിച്ചു. ഡോ. സി.എം. ജ
കുണ്ടറ അസോസിയേഷൻ സമ്മേളനം നടത്തി
ഹൂസ്റ്റൺ: കുണ്ടറ അസോസിയേഷന്‍റെ 2018 ലെ സമ്മേളനം ഷുഗർലാന്‍റിലുള്ള കൊച്ചുമ്മൻ വർഗീസിന്‍റെ ഭവനത്തിൽ നടന്നു. പ്രസിഡന്‍റ് കെ. കെ. ജോൺ അധ്യക്ഷത വഹിച്ചു. കൊച്ചുമ്മൻ വർഗീസ് സ്വാഗതം ആശംസിച്ചു. ഡോ. സി.എം. ജേക്കബ് ഷാർജ സംസാരിച്ചു. ടോം പി. തോമസ് ഗാനം ആലപിച്ചു. തങ്കച്ചൻ ലൂക്കൊസ്, ജോൺ, ലൂക്കൊസ്, രാജൻ ദാനിയേൽ, കെ.കെ. ജോൺ എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി.

ഡോ. മാത്യു വൈരമൺ അസോസിയേഷന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും എല്ലാവർക്കും നന്ദി പറയുകയും ചെയ്തു. അസോസിയേഷൻ ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിച്ചു. കുണ്ടറയുടെ പരിസര പ്രദേശങ്ങളിൽ നിന്നുമായി 2018 ൽ അമേരിക്കയിൽ കുടിയേറിയ കുടുംബങ്ങളും സമ്മേനത്തിൽ പങ്കെടുത്തു.