+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ ധനസമാഹരണ ഡിന്നർ 30 ന്

ന്യൂയോർക്ക് ∙ ഫ്ലോറൽ പാർക്ക് ബെൽറോസ് ഇന്ത്യൻ മർച്ചന്‍റ്സ് അസോസിയേഷൻ ( എഫ്ബിഐഎംഎ) കേരളത്തിന്‍റെ പ്രളയ കെടുതി ദുരിതാശ്വാസ സഹായ പദ്ധതിയിലേക്ക് ധനസമാഹരണം നടത്തുന്നു. സെപ്റ്റംബർ 30നു (ഞായർ) വൈകിട്ട് ആ
ന്യൂയോർക്കിൽ ധനസമാഹരണ ഡിന്നർ 30 ന്
ന്യൂയോർക്ക് ∙ ഫ്ലോറൽ പാർക്ക് ബെൽറോസ് ഇന്ത്യൻ മർച്ചന്‍റ്സ് അസോസിയേഷൻ ( എഫ്ബിഐഎംഎ) കേരളത്തിന്‍റെ പ്രളയ കെടുതി ദുരിതാശ്വാസ സഹായ പദ്ധതിയിലേക്ക് ധനസമാഹരണം നടത്തുന്നു.

സെപ്റ്റംബർ 30നു (ഞായർ) വൈകിട്ട് ആറു മുതൽ ഗ്ലെൻ ഓക്‌സിലുള്ള സന്തൂർ റസ്റ്ററന്‍റിലാണ് ധന സമാഹരണ ഡിന്നർ സംഘടിപ്പിക്കുന്നത്. പ്രളയ കെടുതിയില്‍പെട്ടവരുടെ പ്രശ്നങ്ങൾ മനസിലാക്കി സഹായ ഹസ്തവുമായി മർച്ചന്‍റ്സ് അസോസിയേഷൻ ആരംഭം മുതൽ തന്നെ ധനസമാഹരണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമിട്ടു. ലോംഗ് ഐലൻഡിലെ നാസു കൊളീസിയത്തിൽ നടന്ന എ.ആർ. റഹ്‌മാന്റെ സംഗീത നിശ സംഘടിപ്പിച്ചവരുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു. ഇന്ത്യ ഡേ പരേഡിനു ലഭിച്ച വമ്പിച്ച പിന്തുണ പ്രളയ ക്കെടുതിയിൽപെട്ടവരുടെ പുനരധിവാസത്തിനും കേരളത്തിന്‍റെ പുനർനിർമാണത്തിനും വേണ്ടി നടത്തുന്ന ധനസമാഹരണ പരിപാടികൾക്കും ഉണ്ടാവുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

പ്രകൃതി ദുരന്തത്തില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ സന്നദ്ധ സംഘടനകളേയും വ്യക്തികളേയും മർച്ചന്‍റ്സ് അസോസിയേഷൻ അഭിനന്ദിച്ചു. മാതൃരാജ്യത്തിന്‍റേയും സഹോദരങ്ങളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രളയ കെടുതിയില്‍ പെട്ടവരുടെ പുനരധിവാസത്തിനായി പ്രത്യേക കര്‍മ പദ്ധതി ആവിഷ്ക്കരിക്കുവാനാണ് അസോസിയേഷൻ ആഗ്രഹിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ധനസമാഹരണത്തിനു തുടക്കമിട്ടുകൊണ്ടു നടത്തിയ കിക്ക്‌ ഓഫ് പരിപാടിയിൽ വി.എം.ചാക്കോ ആദ്യ തുക പ്രസിഡന്‍റ് സുഭാഷ് കപാഡിയയെ ഏൽപ്പിച്ചു. വി.എം. ചാക്കോ, സുഭാഷ് കപാഡിയ, കോശി ഓ കാഷ്, കൃപാൽ സിംഗ്, തോമസ് ടി. ഉമ്മൻ, ഹർഷദ് പട്ടേൽ, ജേസൺ ജോസഫ്, പാറ്റ് മാത്യു, ഹേമന്ത് ഷാ, അശോക് ജെയിൻ, കിരിത് പഞ്ചമിയാ സിപിഎ, മുകുന്ദ് മേത്ത, ഹേമ വിരാണി, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: തോമസ് ടി. ഉമ്മൻ