+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസജീവിതത്തിനു വിട ; യുഎഇ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ കാരണവർ ഇനി നാട്ടിലേക്ക്

അബുദാബി : നാലുപതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിന് വിട നൽകി ഇടവ സൈഫ് ഇനി നാട്ടിലെ രാഷ്ട്രീയ ചൂടിലേക്ക് . യു എ ഇ യിലെ കോൺഗ്രസ് രാഷ്‌ട്രീയത്തിലെ "കിംഗ് മേക്കർ ' സ്ഥാനത്ത് വിരാജിച്ചിരുന്ന സൈഫുക്ക പ്ര
പ്രവാസജീവിതത്തിനു വിട ; യുഎഇ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ കാരണവർ  ഇനി നാട്ടിലേക്ക്
അബുദാബി : നാലുപതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിന് വിട നൽകി ഇടവ സൈഫ് ഇനി നാട്ടിലെ രാഷ്ട്രീയ ചൂടിലേക്ക് . യു എ ഇ യിലെ കോൺഗ്രസ് രാഷ്‌ട്രീയത്തിലെ "കിംഗ് മേക്കർ ' സ്ഥാനത്ത് വിരാജിച്ചിരുന്ന സൈഫുക്ക പ്രവാസി മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളിലും നിറഞ്ഞു നിന്ന് പ്രവർത്തിച്ച ശേഷമാണ് നാട്ടിലെ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്നത് .

1979 മുതൽ അബുദാബി മലയാളി സമാജത്തിന്‍റെ അരങ്ങിലും അണിയറയിലുമായി ഇടവ സൈഫ് നേതൃ പാടവത്തിന്‍റെ പുതിയ അധ്യയങ്ങൾ എഴുതിച്ചേർത്തു . ആദ്യം ജനറൽ സെക്രട്ടറി പദത്തിൽ .പിന്നീട് അധ്യക്ഷപദവിയിലും ഇരുന്ന് മലയാളി സമാജത്തെ പ്രവാസി മലയാളികളുടെ ഏറ്റവും ശക്തമായ സാമൂഹ്യ സാംസ്കാരിക കായിക സംഘടനായി ഉയർത്തി . അതോടോപ്പോം യു എ ഇ യിൽ കോൺഗ്രസ് പാർട്ടിയുടെ പോഷകസംഘടന പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു .

1977ൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയടക്കമുള്ള നേതാക്കൾ തോറ്റു തുന്നം പാടിയതിന്‍റെ ദുഖവുമായി മരുഭൂമിയിൽ ജീവിതം തേടിയെത്തിയ ഇടവ സൈഫ് അന്നുമുതൽ ത്രിവർണ പതാക നെഞ്ചേറ്റി പാർട്ടി പ്രവർത്തനത്തിൽ മുഴുകി. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ പ്രിയ സുഹൃത്തിന് കെ പി സി സി അടക്കമുള്ള ഉന്നതാധികേന്ദ്രങ്ങളുടെ ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. നിലവിൽ ഇൻകാസ് യു എ ഇ യുടെ വർക്കിംഗ് പ്രസിഡന്‍റാണ്‌ .

പ്രമുഖ ആതുരാലയ ഗ്രൂപ്പായ അൽ റാഹ ആശുപത്രിയിലെ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിൽ കഴിഞ്ഞ 41 വർഷക്കാലം ജോലി ചെയ്ത ശേഷമാണ് 71 കാരനായ ഇടവ സൈഫ് മടങ്ങുന്നത് . . രാഷ്ട്രീയ ഭേദമില്ലാത്ത സൗഹൃദങ്ങളും, നിറഞ്ഞ പുഞ്ചിരിയും ,ഇടപെടലുകളിലെ വിനയവുമായി മലയാളി പ്രവാസികളുടെ ജീവിതത്തെ സമ്പന്നമാക്കി മടങ്ങുമ്പോൾ ഇടവ സൈഫ് നു ഒറ്റ ലക്ഷ്യമേ മനസിലുള്ളൂ ; നാട്ടിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ ചൂടിലേക്ക് തന്നെയാവണം ശിഷ്ട ജീവിതം.

അബുദാബി മലയാളി സമാജത്തിൽ ഇൻകാസ് അബുദാബിയും സമാജവും ചേർന്നൊരുക്കിയ യാത്രയയപ്പ് ഇടവ സൈഫിന്‍റെ പ്രവർത്തനങ്ങൾക്കുള്ള സ്നേഹോപഹാരമായി . സമാജം പ്രസിഡന്‍റ് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി നിബു സാം ഫിലിപ്പ്, രക്ഷാധികാരി സോമരാജന്‍, , കെ.കെ . മൊയ്തീന്‍ കോയ, ഇന്‍കാസ് അബുദാബി പ്രസിഡന്‍റ് ബി . യേശുശീലന്‍, സെക്രട്ടറി സലിം ചിറക്കല്‍, ഐഎസ്സി. പ്രസിഡന്‍റ് രമേശ്‌ പണിക്കര്‍, കെഎസ് എസി പ്രസിഡന്‍റ് ബീരാന്‍ കുട്ടി, ഇന്ത്യന്‍ ഇസ് ലാമിക് സെന്‍റര്‍ സെക്രട്ടറി ഉസ്മാന്‍ കരിപ്പത്ത്, മാധ്യമ പ്രതിനിധി അനില്‍ സി. ഇടിക്കുള, അബ്ദുള്ള ഫാറൂക്കി, പള്ളിക്കല്‍ ഷുജാഹി, ഷിബു വര്‍ഗീസ്‌, എ.എം. അന്‍സാര്‍, കെ.ബി. മുരളി, സുരേഷ് പയ്യന്നൂര്‍ , കെ.എച്ച് താഹിര്‍, അപർണസന്തോഷ് എന്നിവര്‍ സംസാരിച്ചു. സമാജം രക്ഷാധികാരി സോമരാജനും വിവിധ സംഘടനാ പ്രതിനിധികളും പൊന്നാടയും മൊമെന്‍റോയും നല്‍കി ആദരിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള