+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയബാധിത കേരളത്തിന് ടെക്സസ് കുവൈറ്റിന്‍റെ കൈത്താങ്ങ്

കുവൈത്ത്: തിരുവന്തപുരം സ്വദേശികളുടെ പ്രവാസി സംഘടനയായ ടെക്സസ് കുവൈറ്റിന്‍റെ രക്ഷാ പ്രവർത്തനങ്ങൾ രണ്ടു ഘട്ടമായി പൂർത്തിയാക്കി. ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി ജനറൽ സെക്രട്ടറി സുമേഷ് സുധാകരന്‍റെ നേതൃത്വത്ത
പ്രളയബാധിത കേരളത്തിന് ടെക്സസ് കുവൈറ്റിന്‍റെ കൈത്താങ്ങ്
കുവൈത്ത്: തിരുവന്തപുരം സ്വദേശികളുടെ പ്രവാസി സംഘടനയായ ടെക്സസ് കുവൈറ്റിന്‍റെ രക്ഷാ പ്രവർത്തനങ്ങൾ രണ്ടു ഘട്ടമായി പൂർത്തിയാക്കി. ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി ജനറൽ സെക്രട്ടറി സുമേഷ് സുധാകരന്‍റെ നേതൃത്വത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആഹാരം, വെള്ളം തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയും രാജേഷ് ഗോപിയും ജോണി കുമാറും കുവൈത്തിൽ നിന്നും കൊടുത്തയച്ച തുണിത്തരങ്ങളും മറ്റും വിതരണം ചെയ്യുകയും ചെയ്തു.

മഹാപ്രളയം വിതച്ച കെടുതികൾ അതിജീവിച്ചു നവകേരളം കെട്ടിപ്പെടുക്കുന്നതിനുള്ള ശ്രമങ്ങൾക്കു രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി റാന്നി ചെങ്ങന്നൂർ ഭാഗങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ