കുവൈത്ത്: ഏറ്റവും വലിയ സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈത്ത് കേരള മുസ് ലിം അസോസിയേഷന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായി 2018-19 വർഷത്തേക്ക് സ്കോളര്‍ഷിപ് നല്കുന്നു. 2017-2018 വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു ഉന്നത പഠനത്തിനു ചേര്‍ന്ന വിദ്യാർഥികൾക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക.
ബിരുദ കോഴ്സുകള്‍, പ്രഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍, ഐടിഐ തുടങ്ങിയ കോഴ്സുകള്ളില് പഠിക്കുന്ന 100 കുട്ടികളെയാണ് ഈ വര്‍ഷം സ്കോളര്‍ഷിപ്പിനായി പരിഗണിക്കുക. മിനിമം 90% മാര്‍ക്കോടെ പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സുകള്‍ പാസായവരായിരിക്കണം. കോഴ്സുകളുടെ അടിസ്ഥാനത്തില്‍ 9000 രൂപ മുതല്‍ 25000 രൂപ വരെയാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ് തുക.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്കുന്ന കേരളത്തിലെ ഏക സ്കോളര്‍ഷിപ് പദ്ധതിയാണിത്.
രക്ഷിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ്, പാസായ കോഴ്സിന്റെ മാര്‍ക്ക് ലിസ്റ്റ്, ഉന്നത പഠനത്തിനു ചേര്‍ന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ഫോറം ഒക്ടോബര്‍ 15നു മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്.
അപേക്ഷ ഫോറം ഇ-മെയില്‍ വിഴി ലഭിക്കുന്നതാണ്. ഇ-മെയില്‍ വഴി അപേക്ഷ ആവശ്യമുള്ളവര്‍ kkma@kkma.net, afthayyil@gmail.com, fchangaroth@gmail.com എന്നീ വിലാസങ്ങളിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകള്‍ സഹിതം മേല്‍ ഇ-മെയില്‍ വിലാസത്തിൽ അയക്കേണ്ടതാണ്.
പൂര്‍ണമല്ലാത്ത അപേക്ഷ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 30 നു മുമ്പായി സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളെ വിവരം അറിയിക്കുന്നതാണ്. ഈ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാർഥികൾക്ക് തുടര്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ് നല്‍കുന്നതിന് അവരുടെ അക്കാഡമിക് മികവു വിലയിരുത്തിയായിരിക്കും പരിഗണിക്കുക.
റിപ്പോർട്ട്: സലിം കോട്ടയിൽ