+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ സൗജന്യ മാതൃഭാഷാ പഠന പദ്ധതിക്ക് തുടക്കമായി

കുവൈത്ത് സിറ്റി: എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റര്‍, കേരള മലയാളം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മാതൃഭാഷാ പദ്ധതിക്ക് കുവൈത്തിൽ തുടക്കമായി. മാതൃഭാഷ പഠന പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്ത
കുവൈത്തിൽ സൗജന്യ മാതൃഭാഷാ പഠന പദ്ധതിക്ക്  തുടക്കമായി
കുവൈത്ത് സിറ്റി: എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റര്‍, കേരള മലയാളം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മാതൃഭാഷാ പദ്ധതിക്ക് കുവൈത്തിൽ തുടക്കമായി.

മാതൃഭാഷ പഠന പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് രൂപീകരിച്ച മാതൃഭാഷ സമിതിയുടെ ചെയര്‍ പേഴ്സണായി ഉഷ മറിയം ജോണ്‍, ജനറല്‍ കണ്‍വീണറായി രെഞ്ചു വേങ്ങല്‍, ജോയിന്‍റ് കണ്‍വീണറായി അലക്സ്‌ എ ചാക്കോ എന്നിവരെയും സമിതിയിലെ മറ്റംഗങ്ങളായി കെ.എസ് വര്‍ഗീസ്‌, മോണ്ടിലി മാത്യു ഉമ്മന്‍, അരുണ്‍ ജോണ്‍ കോശി, സൂസന്‍ സോണിയ മാത്യു, മാത്യു. വി. തോമസ്, ജോജി വി. അലക്സ്‌,സുജിത് ഏബ്രഹാം, ജോജി വി. അലക്സ്‌, അലന്‍ ജോര്‍ജ് കോശി,. സനില്‍ ജോണ്‍ ചേരിയില്‍, ജേക്കബ്‌ ചെറിയാന്‍, ബൈജു ജോസ്, ജോര്‍ജി ഐസക്ക്, തോമസ്‌ വര്‍ഗീസ്‌, മനോജ്‌ ഏബ്രഹാം, ഷിബു ജോണി, ബിനു പി വര്‍ഗീസ്‌, മഹേഷ്‌ മാധവന്‍, മിക്കി മേരി ജിജോ, അനൂപ് വെട്ടിച്ചിറയില്‍, സൂസന്‍ കോശി എന്നിവരെ തെരഞ്ഞെടുത്തു.

പ്രാഥമികമായി മലയാള അക്ഷരങ്ങളുടെ പഠനത്തെ തുടര്‍ന്നാണ് മലയാളം മിഷന്‍റെ സിലബസ് തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നത്.നിലവിൽ നാല് കോഴ്സുകളാണ് കേരള മലയാളം മിഷൻ നടത്തുന്നത്.

പ്രാഥമിക സർട്ടിഫിക്കേഷന്‍ കോഴ്സാണ് കണിക്കൊന്ന. 6 വയസ് പൂർത്തിയായ ആർക്കും ഈ സർട്ടിഫിക്കറ്റ് കോഴ്സിനു ചേരാം. തുടർന്ന് ഡിപ്ലോമ കോഴ്സായ സൂര്യകാന്തി,ഹയര്‍ ഡിപ്ലോമ കോഴ്സായ ആമ്പല്‍,സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലകുറിഞ്ഞി എന്നീ കോഴ്സുകള്‍ ചെയ്യാവുന്നതാണ്.ഈ കോഴ്സുകൾ പൂർത്തീകരിയ്ക്കുമ്പോൾ പത്താം ക്ലാസിന് തത്തുല്യമായ നിലവാരത്തിലേയ്ക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരാൻ സാധിക്കും.

മലയാളം മിഷന്‍ കുവൈത്ത് കോ ഓർഡിനേറ്റർ ജെ. സജി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അലൂംനി പ്രസിഡന്‍റ് മോണ്ടിലി മാത്യു ഉമ്മൻ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ലോക കേരളസഭാംഗം സാം പൈനുമൂട്,രെഞ്ചു വേങ്ങല്‍, ഉഷ മറിയം ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.അലൂംനി സെക്രട്ടറി അരുണ്‍ ജോണ്‍ കോശി സ്വാഗതവും അലക്സ്‌ എ. ചാക്കോ നന്ദിയും പറഞ്ഞു.

വിവരങ്ങള്‍ക്ക്: ഉഷ മറിയം ജോൺ 66346042, രെഞ്ചു വേങ്ങൽ 99151805, അലക്സ്‌ എ. ചാക്കോ 97589611 .

റിപ്പോർട്ട്: സലിം കോട്ടയിൽ