+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ കലാപരിപാടികൾ സംഘടിപ്പിച്ചു

ഹൂസ്റ്റൺ: മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സ്കോളർഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി സെപ്റ്റംബർ 22 ന് സ്റ്റാഫോർഡ് ഷെയറിലുള്ളസെന്‍റ് തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൻ വിവിധ കലാപരിപാ
മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ കലാപരിപാടികൾ സംഘടിപ്പിച്ചു
ഹൂസ്റ്റൺ: മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സ്കോളർഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി സെപ്റ്റംബർ 22 ന് സ്റ്റാഫോർഡ് ഷെയറിലുള്ള
സെന്‍റ് തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൻ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

MEA പ്രസിഡന്‍റ് നവീൻ സ്വാഗതം ആശംസിച്ചു. പഠിക്കാൻ ആഗ്രഹമുള്ള മലയാളികളായ പാവപ്പെട്ട കുട്ടികളെ അവരുടെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ സംഘടന പ്രതിജ്ഞാബദ്ധരാണ്. നൂറ്റാണ്ടുകൾക്ക് ശേഷം കേരളം കണ്ട മഹാദുരന്തത്തിന് സഹായഹസ്തവുമായി 40 ലക്ഷത്തോളം രുപ ഇതിനകം പ്രളയബാധിതരെ സഹായിക്കാനായി സമാഹരിച്ചു കഴിഞ്ഞതായി ട്രഷറർ രാമദാസ് അറിയിച്ചു. പുതിയ ഒരു കേരളം കെട്ടിപടുക്കുന്നതിന് MEA അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കും.

മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് മലയാളത്തിന്‍റെ പ്രിയ നടി ദിവ്യാ ഉണ്ണി സമ്മാനങ്ങൾ വിതരണം ചെയ്തു. ലക്ഷ്മീ പീറ്റർ അവതാരക ആയിരുന്നു. സുബിൻ നന്ദി പറഞ്ഞു. കേരളത്തനിമ നിറഞ്ഞു നിന്ന വിഭവ സമൃദ്ധമായ അത്താഴവിരുന്നോടെ ആഘോഷ പരിപാടികൾക്ക് തിരശീല വീണു.

റിപ്പോർട്ട്: ശങ്കരൻകുട്ടി