+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം

കുവൈത്ത് : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ് ലാമിക് എഡ്യൂക്കേഷന്‍ ആൻഡ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) ന് കീഴിലുള്ള മദ്രസകളിലെ അഞ്ചാം ക്ലാസ്, ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍ററിന് കീഴിലെ മ
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം
കുവൈത്ത് : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ് ലാമിക് എഡ്യൂക്കേഷന്‍ ആൻഡ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) ന് കീഴിലുള്ള മദ്രസകളിലെ അഞ്ചാം ക്ലാസ്, ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍ററിന് കീഴിലെ മദ്രസകൾ നൂറ് ശതമാനം വിജയം നേടി.

ഏപ്രിലിൽ നടന്ന പരീക്ഷയുടെ കുവൈത്തിലെ സെന്‍റർ ജലീബിലെ ഐഐസി ഓഡിറ്റോറിയമായിരുന്നു. പൊതു പരീക്ഷയില്‍ (അഞ്ചാം ക്ലാസ്) ഉന്നത വിജയം നേടിയവർ
ഹാഷിൽ യൂനുസ്, അസ്ഫിൻ ഖദീജ, ആയിശ നഷ്വ, സന അബ്ദുൾ കരീം, ഹാദിയ അബ്ദുൾലത്തീഫ്, മറിയ, മിനല ഫാത്തിമ്മ, സന അബ്ദുൾ ബഷീർ എന്നിവരും ഏഴാം ക്ലാസ് പരീക്ഷയിൽ വിജയിച്ചവർ ഫഹം അലി, ഹാഷിം അബ്ദുല്ല, ഹിഷാം അബ്ദുല്ലത്തീഫ്, മഹ്മൂദ് നവാസ് എന്നിവരുമാണ്.

മസ്ജിദുല് കബീറില് സംഘടിപ്പിച്ച സംഗമത്തിൽ വിജയികൾക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സംഗമത്തിൽ ഇസ് ലാഹി സെന്‍റര്‍ പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ചെയർമാൻ വി.എ മൊയ്തുണ്ണി, സെക്രട്ടറി സിദ്ധീഖ് മദനി, അന്‍വര്‍ സാദത്ത്, അബ്ദുൾ അസീസ് സലഫി, അയൂബ് ഖാന്, സയിദ് അബ്ദുറഹിമാൻ തങ്ങൾ, സി.കെ അബ്ദുൾ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

പൊതു പരീക്ഷ സെന്‍ററുകള്‍ കേരളത്തിന് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു. വെക്കേഷന് നാട്ടിലുള്ളവര്‍ക്ക് കേരളത്തിലും കുവൈത്തിലുള്ളവര്‍ക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസം നല്‍കി.

റിപ്പോർട്ട്: സലിം കോട്ടയിൽ