+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി ഡി പ്രിന്‍റിംഗ് ഗൺ ഡിസൈനർ കോഡി വിൽസൻ തായ് വാനിൽ അറസ്റ്റിൽ

ഓസ്റ്റിൻ: ത്രി ഡി പ്രിന്‍റിംഗ് ഗൺ ഡിസൈൻ ചെയ്ത കോഡി വിൽസൻ (30) തായ് വാനിൽ അറസ്റ്റിലായി. മതിയായ രേഖകൾ ഇല്ലാതെ തായ് വാനിൽ പ്രവേശിച്ചതിനാണ് അറസ്റ്റ്. സെപ്റ്റംബർ 21 ന് ആയിരുന്നു അറസ്റ്റ്. ബുധനാഴ്ചയാണ്
ത്രി ഡി പ്രിന്‍റിംഗ് ഗൺ ഡിസൈനർ കോഡി വിൽസൻ തായ് വാനിൽ അറസ്റ്റിൽ
ഓസ്റ്റിൻ: ത്രി ഡി പ്രിന്‍റിംഗ് ഗൺ ഡിസൈൻ ചെയ്ത കോഡി വിൽസൻ (30) തായ് വാനിൽ അറസ്റ്റിലായി. മതിയായ രേഖകൾ ഇല്ലാതെ തായ് വാനിൽ പ്രവേശിച്ചതിനാണ് അറസ്റ്റ്. സെപ്റ്റംബർ 21 ന് ആയിരുന്നു അറസ്റ്റ്.

ബുധനാഴ്ചയാണ് കോഡി തായ്‍വാനിലേക്ക് പോയത്. ഓസ്റ്റിനിൽ ടീനേജ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ അന്വേഷണം നേരിടുകയായിരുന്നു കോഡി. പോലീസ് കേസ് അന്വേഷിക്കുന്നു എന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു തായ്‍വാൻ യാത്ര. കോഡിയുടെ യുഎസ് ട്രാവൽ രേഖകൾ അമേരിക്ക തടഞ്ഞുവച്ചിരിക്കെ മതിയായ രേഖകൾ ഇല്ലാതെ തായ്‍വാനിലേക്ക് പ്രവേശിപ്പിച്ചതിനാണ് തായ്‍വാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്‍റ് കോഡിയെ അറസ്റ്റ് ചെയ്തത്.

വെബ്സൈറ്റിലൂടെ തെറ്റായ വിവരങ്ങൾ നൽകിയാണ് കോഡി പതിനാറുകാരി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഓസ്റ്റിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രി ഡി പ്രിന്‍റിംഗ് ഗൺ ബ്ലു പ്രിന്‍റ്സ് കമ്പനി ഉടമ കൂടിയാണ് കോഡി. ത്രി ഡി ഗൺ ബ്ലു പ്രിന്‍റ് വിൽക്കുന്നതു സംബന്ധിച്ചു ഫെഡറൽ കോടതിയിൽ കേസും നിലവിലുണ്ട്. വെബ് സൈറ്റിലൂടെ ബ്ലൂ പ്രിന്‍റ് വിൽക്കുന്നത് നിരോധിക്കണമെന്ന് 19 സംസ്ഥാനങ്ങൾ ഇതിനകം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ