+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭഗവാന്‍റെ ചിത്രം പരസ്യത്തിൽ ; വിശദീകരണം തേടി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ

ഫോർട്ട്ബെന്‍റ്(ടെക്സസ്) ∙ ഭഗവാൻ ഗണേഷിന്‍റെ ചിത്രം പരസ്യപ്പെടുത്തി വോട്ടു ചോദിച്ച ഫോർട്ട്ബെന്‍റ് റിപ്പബ്ലിക്കൻ പാർട്ടിയോട് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ വിശദീകരണം തേടി.സെപ്റ്റംബർ 18 നാണ് ഇന്ത്യൻ അമേരി
ഭഗവാന്‍റെ ചിത്രം പരസ്യത്തിൽ ; വിശദീകരണം തേടി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ
ഫോർട്ട്ബെന്‍റ്(ടെക്സസ്) ∙ ഭഗവാൻ ഗണേഷിന്‍റെ ചിത്രം പരസ്യപ്പെടുത്തി വോട്ടു ചോദിച്ച ഫോർട്ട്ബെന്‍റ് റിപ്പബ്ലിക്കൻ പാർട്ടിയോട് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ വിശദീകരണം തേടി.

സെപ്റ്റംബർ 18 നാണ് ഇന്ത്യൻ അമേരിക്കൻ ഹിന്ദു വോട്ടർമാരെ സ്വാധീനിക്കുന്നതിനായി റിപ്പബ്ലിക്കൻ പാർട്ടി ഗണേഷ് ഭഗവാന്‍റെ ചിത്രം ഉപയോഗിച്ചതിനെതിരെ സംഘടന രംഗത്തെത്തിയത്. ഗണേഷ് ചതുർഥിയോടനുബന്ധിച്ചാണു റിപ്പബ്ലിക്കൻ പ്രദേശിക ഘടകം ഇങ്ങനെയൊരു പരസ്യം പുറത്തിറക്കിയത്.

നിങ്ങൾ ഒരു കുരങ്ങനെയാണോ, അതോ ഒരു ആനയെയാണോ ആരാധിക്കുന്നത്. അതു നിങ്ങളുടെ ഇഷ്ടം , റിപ്പബ്ലിക്കൻ പാർട്ടി പുറത്തിറക്കിയ പരസ്യത്തിൽ പറയുന്നു. ഹിന്ദുക്കളുടെ പ്രധാന ഉത്സവ സമയത്ത് റിപ്പബ്ലിക്കൻ പാർട്ടി ഭഗവാൻ ഗണേഷിന്‍റെ ചിഹ്നം ഉയർത്തി കാണിച്ചതിൽ ഞങ്ങൾക്കഭിമാനമുണ്ട്. എച്ച്എഎഫ് ബോർഡ് മെംബർ റിഷി ബുട്ടഡ പറഞ്ഞു. പശുവിനെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെങ്കിലും ഭഗവാൻ ഗണേഷിനെ ആരാധിക്കുന്നതു പോലെ പശുവിനെ ആരാധിക്കുന്നില്ല. ജീവനുള്ള എല്ലാ മൃഗങ്ങളേയും പശുവിനെപോലെ തന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി സംഘടനാ നേതാക്കൾ പറയുന്നു.

പരസ്യം പിൻവലിക്കുന്നതിനും മാപ്പപേക്ഷിക്കുന്നതിനും ഫോർട്ട്ബന്‍റ് ജിഒപി നേതൃത്വത്തോടു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.ഹൈന്ദവ ആചാരങ്ങളെ മുറിവേൽപിക്കുന്നതിനല്ല പരസ്യം നൽകിയതെന്നും അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ മാപ്പപേക്ഷിക്കുന്നുവെന്നും റിപ്പബ്ലിക്കൻ പാർട്ടി അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ