+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എൻഡിപി യോഗം ദുബായ് യൂണിയൻ മഹാ സമാധിദിനം ആചരിച്ചു

ദുബായ്: എസ്എൻഡിപി യോഗം ദുബായ് യൂണിയൻ 90 ാമത് മഹാ സമാധിദിനം ആചരിച്ചു. രാവിലെ 6 .30 നു ആരംഭിച്ച ചടങ്ങുകൾക്ക് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികളുടെ ഉപദേശപ്രകാരം സമൂഹപ്രാ
എസ്എൻഡിപി യോഗം ദുബായ് യൂണിയൻ  മഹാ സമാധിദിനം  ആചരിച്ചു
ദുബായ്: എസ്എൻഡിപി യോഗം ദുബായ് യൂണിയൻ 90 -ാമത് മഹാ സമാധിദിനം ആചരിച്ചു. രാവിലെ 6 .30 നു ആരംഭിച്ച ചടങ്ങുകൾക്ക് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികളുടെ ഉപദേശപ്രകാരം സമൂഹപ്രാര്‍ത്ഥന, ഗുരുപുഷ്‌പാഞ്‌ജലി ,സമാധി പൂജ, പ്രസാദവിതരണം തുടങ്ങിയ ചടങ്ങുകളോടെ ഉച്ചകഴിഞ്ഞു 2 വരെ നീണ്ടുനിന്നു.

എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി വാജസ് പതി, സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ദുബായ് യൂണിയൻ ചെയർമാൻ അമ്പലത്തറ എം.കെ. രാജൻ ,വൈസ് ചെയർമാൻ ശിവദാസൻ പൂവാർ ,കൺവീനർ സാജൻ സത്യ, ഷാജി രാഘവൻ, ഹരി പദ്മനാഭൻ ,അശോക രാജ് ,ആറ്റിങ്ങൽ നിസാൻ ,ജയപ്രകാശ് ,ബാലു,മനോജ്, ഗോപൻ, സുജി അമ്പാടി,സന്തോഷ്, ജയപ്രകാശ് സുരേഷ്,അജീഷ് മാധവൻ ,അനീഷ് ,ലജീഷ് ,സന്തോഷ്, ജയപ്രകാശ് ,മോഹൻ , ശുചീന്ദ്രബാബു, ഉണ്ണി, യൂത്ത് വിംഗ് അംഗങ്ങളായ ആര്യൻ ,ശ്രാവൺ,രാകേഷ് കടയ്ക്കാവൂർ ,കൃഷ്ണ കുമാർ,സുമേഷ് ,ആദർശ് ,വരുൺ, വനിതാ വിംഗ് അംഗങ്ങളായ ഉഷ ശിവദാസൻ,മിനി ഷാജി ,ശീതള ബാബു,രാഖി ബൽദേവ് ,ധന്യ അനീബ് , പ്രജിത റാബിൻ,രമ സുനിൽ,അനിത,റീജ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള