ന്യൂയോർക്ക്: യുഎസിൽ സ്വകാര്യ ഡേ കെയർ സെന്ററിൽ അക്രമി മൂന്നു ശിശുക്കളെയും രണ്ടു മുതിർന്നവരെയും കുത്തിപ്പരിക്കേൽപിച്ചു. മൂന്നു ദിവസം പ്രായമുള്ള പെൺകുഞ്ഞിനും ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനും വയറ്റിൽ കുത്തേറ്റു. 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന്റെ ചെവിയും ചുണ്ടും മുറിഞ്ഞു. അക്രമിയെന്നു സംശയിക്കുന്ന അന്‍പത്തിരണ്ടുകാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ക്യൂൻസ്ബറോയിലെ ഈ സെന്ററിൽ ഒന്പതുശിശുക്കളാണുണ്ടായിരുന്നത്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ ദേഹത്ത് മുറിവുകളുണ്ട്. ഇവർ സ്വയം കുത്തിപ്പരിക്കേല്പിച്ചതാണെന്നു പറയപ്പെടുന്നു.