ജിദ്ദ : വിഷരഹിത ഭക്ഷണ രീതിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷി ഗ്രൂപ്പ് ജിദ്ദ ഘടകം വിവിധ തരം പച്ചക്കറികളുടെ തൈകളും വിത്തുകളും വിതരണം ചെയ്തു. കൃഷി ഗ്രൂപ്പ് പ്രവർത്തകനായ മുഹമ്മദ് ഷാഫി വരപ്പാറ തയാറാക്കിയ തൈകളും നാട്ടിൽ നിന്നെത്തിച്ച വിത്തുകളുമാണ് ഷറഫിയ സജാ പാർക്കിൽ സംഘടിപ്പിച്ച കൃഷി മീറ്റിൽ വച്ചാണ് വിതരണം നടത്തിയത്.
ജിദ്ദയിലെ അനുകൂലമായ കാലാവസ്ഥ പരിഗണിച്ചാണ് വിത്തുകളും തൈകളും തയാറാക്കിയത്. വെണ്ട, തക്കാളി, വിവിധ ഇനം പയർ, കൈപ്പ, മത്തൻ, ചുരങ്ങ, വിവിധ തരം മുളക് തൈകൾ എന്നിവ വിതരണം ചെയ്തു. ഇതിന്റെ വിത്തുകളും പ്രവർത്തകർക്കിടയിൽ പങ്കുവച്ചു.
പ്രവാസ ലോകത്തെ കൃഷി സാധ്യതകൾ എന്ന വിഷയത്തിൽ കൃഷി ഗ്രൂപ്പ് ജിദ്ദ സെക്രട്ടറി സൈഫുദ്ധീൻ, നൂതന കൃഷി രീതിയായ അക്വാ പോണിക്സ് സാധ്യതകളെ കുറിച്ച് പി.കെ. ജമാലുദ്ധീൻ കൊയിലാണ്ടി എന്നിവർ ചർച്ച നടത്തി. കൃഷി ഗ്രൂപ്പ് ജിദ്ദ പ്രസിഡന്റ് കെ.ടി. മുസ്തഫ പെരുവള്ളൂരിന്റെ അധ്യക്ഷതയിൽ ചേർന്ന കൃഷി മീറ്റ് ജാഫർ കെ ഹംസ മാള ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഷീദ് മുസ്ലിയാരങ്ങാടി സ്വാഗതവും മൻസൂർ അലി ഇ.എം നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ