ന്യൂയോർക്ക് സിറ്റി: ന്യൂയോർക്കിലെ സിറാക്യൂസിലുണ്ടായ വെടിവയ്പിൽ എട്ട് വയസുകാരി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ഒന്പതിനായിരുന്നു സംഭവം.
പ്രദേശത്ത് മരണാനന്തര കർമങ്ങൾക്കായി ഒത്തുകൂടിയവർക്കു നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യസ്ഥിതിയെകുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിറാക്യൂസ് ഡോട്ട് കോം എന്ന വാർത്താ വെബ്സൈറ്റാണ് വെടിവയ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.