ഫ്രാങ്ക്ഫർട്ട്: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിസിനസ് പ്രചാരണത്തിനായി ഫ്രാങ്ക്ഫർട്ടിലെത്തി. ബംഗാളിൽ നിന്ന് പത്തു പേരടങ്ങുന്ന ബിസിനസ് ഡെലഗേഷനുമായി ഫ്രാങ്ക്ഫർട്ടിൽ എത്തിയ മുഖ്യമന്ത്രി മമതാ ബാനർജിയെ ഫ്രാങ്ക്ഫർട്ട് ചെംബർ ഓഫ് കൊമേഴ്സ്, ഇന്ത്യൻ എബസി, ഇന്ത്യൻ കോണ്‍സുലേറ്റ്, ഇന്ത്യൻ ഇറക്കുമതി വ്യവസായികൾ, ഇന്ത്യൻ ബിസിനസ് ഫോറം എന്നിവർ സംയുക്തമായി സ്വീകരണം നൽകി.
ഫ്രാങ്ക്ഫർട്ട് ജെമെറിയാ ഹോട്ടൽ സെമിനാർ ഹാളിൽ കൂടിയ ബിസിനസ് മീറ്റിൽ ജർമനിയിലെ ഇന്ത്യൻ അംബാസിഡർ മുക്ത ഡത്താ ടോമർ മുഖ്യമന്ത്രി മമതാ ബാനർജിയെ സ്വാഗതം ചെയ്തു. തുടർന്ന് ഫ്രാങ്ക്ഫർട്ട് ചെംബർ ഓഫ് കൊമേഴ്സിലെ ഇന്റർനാഷണൽ വിഭാഗം പ്രസിഡന്റ് ഡോ. ജൂർഗൻ റാറ്റ്സിംഗർ എന്നിവരും മമതാ ബാനർജിക്ക് സ്വാഗതം നേർന്നു.
ജർമനിയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നും കൂടുതൽ ഉåന്നങ്ങൾ ബംഗാളിൽ നിന്നും ജർമനി ഇറക്കുമതി ചെയ്യണമെന്നും മുഖ്യമന്ത്രി മമതാ ബാനർജി അഭ്യർത്ഥിച്ചു. ലോകത്തിലെ ഏറ്റവും നല്ല ചായ, ലെതർ ഉൽപന്നങ്ങൾ, സ്റ്റീൽ, മത്സ്യം, മെഡിക്കൽ ഉപകരണങ്ങൾ ബംഗാൾ കയറ്റുമതി ചെയ്യുന്നു. ജർമനിയിലെ വ്യവസായികൾ മമതാ ബാനർജിയുടെ അഭ്യർത്ഥനയെ സ്വാഗതം ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ബംഗാളിനെപ്പറ്റിയുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
റിപ്പോർട്ട്: ജോർജ് ജോണ്‍
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫ്രാങ്ക്ഫർട്ടിൽ
11:43 PM Sep 20, 2018 | Deepika.com