ബർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായുള്ള ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 20,000 യൂറോ സംഭാവന നൽകി.
സഹായത്തിന്റെ രണ്ടാം ഗഡുവായ തുകയുടെ ചെക്ക് ദുരിതാശ്വാസ ഫണ്ട് അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്തതായി സംഘടനാ നേതാക്കൾ അറിയിച്ചു. നേരത്തെ ആദ്യഗഡുവായ ഒരു ലക്ഷത്തിലധികം രൂപ അയച്ചു കൊടുത്തിരുന്നു.
അസോസിയേഷന്റെ ഓണാഘോഷത്തിൽ ലഭിച്ച തുകയും ഫേസ്ബുക്കിലൂടെ നടത്തിയ ധനസമാഹരണ യജ്ഞവും, നേരിട്ടുള്ള ഉദാരമതികളുടെ സംഭാവനകളും ചേർന്ന 20,000 യൂറോയുടെ (16 ലക്ഷത്തിലധികം രൂപ) ഡ്രാഫ്റ്റാണ് അയച്ചത്. ഫേസ്ബുക്ക് വഴിയുള്ള ധനസമാഹരണത്തിന് നേതൃത്വം നൽകിയ തോമസ് തണ്ടേത്ത്, ജിതിൻ ഡേവ്, അപർണ ബോസ് എന്നിവരെ അസോസിയേഷന്റെ ഓണാഘോഷ വേദിയിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.
മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിമാണത്തിനായി അസോസിയേഷന്റെ അഭ്യർത്ഥനയെ മാനിച്ചു സമാഹരണത്തിൽ പങ്കുചേർന്ന എല്ലാ സുമനസുകൾക്കും ആദരവും നന്ദിയും രേഖപ്പെടുത്തിയതായി സംഘടനാ ഭാരവാഹികളായ ജോസഫ് വെള്ളാപ്പള്ളിൽ റ്റാനിയ ചാക്കോ, സാബു ജേക്കബ് ആറാട്ടുകളം എന്നിവർ അറിയിച്ചു.
റിപ്പോർട്ട് ജോസ് കുന്പിളുവേലിൽ
കേരളത്തിന്റെ പുനർനിർമാണം: ജർമൻ മലയാളികൾ 17 ലക്ഷം രൂപ സംഭാവന നൽകി
11:41 PM Sep 20, 2018 | Deepika.com