ബ്രിസ്റ്റോൾ: ഒക്ടോബർ 28നു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്റെ അഭിഷേകാഗ്നി 2018 കണ്‍വൻഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള പ്രാർഥനാദിനം ഗ്ലോസ്റ്റർ സെന്റ് ആഗസ്റ്റിൻ ചർച്ചിൽ സെപ്റ്റംബർ 22നു നടക്കും. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ടോണി പഴയകുളമായിരിക്കും വചനസന്ദേശം നൽകി അനുഗ്രഹിക്കുന്നത്.
ശനിയാഴ്ച രാവിലെ 9ന് ആരംഭിച്ചു വൈകുന്നേരം അഞ്ചിന് അവസാനിക്കുന്ന ഈ പ്രാർഥനാദിനത്തിൽ ജപമാല, വചനപ്രഘോഷണം, വി. കുർബാന, ദിവ്യകാരുണ്യാരാധന, കുന്പസാരത്തിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി സഹായിക്കുന്നത് ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി, ഫാ. ജോസ് പൂവാനിക്കുന്നേൽ, ഫാ. ജോയ് വയലിൽ സിഎസ്ടി എന്നീ വൈദികരാണ്.
ഉച്ചഭക്ഷണത്തിനുശേഷം രണ്ടിന് വോളണ്ടിയേഴ്സ് ട്രെയ്നിംഗിനായി ചെൽട്ട്ഹാമം റെയ്സ്കോഴ്സ് സെൻട്രലിലേക്ക് പോകും. അഭിഷേകാഗ്നി കണ്‍വൻഷനിൽ വോളണ്ടിയേഴ്സായി സേവനമനുഷ്ടിക്കാൻ ആഗ്രഹിക്കുന്നവർ ട്രെയ്നിംഗ് പോഗ്രാമിൽ നിർബന്ധമായും സംബന്ധിക്കേണ്ടതാണ്.
പ്രാർഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മ ശക്തിയാണ് നമുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമെന്ന സത്യം ഉൾക്കൊണ്ടു ഒക്ടോബർ 28നു നടക്കുന്ന റീജണൽ ബൈബിൾ കണ്‍വൻഷന്റെ വിജയത്തിനായുള്ള ഈ പ്രാർഥനാദിനത്തിലേക്ക് ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്റെ ഡയറക്ടറായ ഫാ. പോൾ വെട്ടിക്കാട്ടും റീജണിലെ മറ്റു വൈദികരും റീജണൽ ട്രസ്റ്റികളായ ഫിലിപ്പ് കണ്ടോത്തും റോയി സെബാസ്റ്റ്യനും ചേർന്നു എല്ലാ വിശ്വാസികളെയും സാധരം ക്ഷണിക്കുന്നു.
Venu Address:
St. Augustines church, Matson, Gloscester, GL A 6DT
Training venu Address :
Race cource centre
Cheltenham, GLS0 4SH
റിപ്പോർട്ട്: സി. ഗ്രേസ് മേരി
ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്റെ ഏകദിന ഒരുക്കധ്യാനം ഗ്ലോസ്റ്ററിൽ ശനിയാഴ്ച
11:39 PM Sep 20, 2018 | Deepika.com