മനാമ: പ്രശസ്ത ഗായകനും വാഗ്മിയുമായ നവാസ് പാലേരി ആദ്യമായി ബഹ്റൈനിലെത്തി. ബഹ്റൈൻ കെഎംസിസി വേളം പഞ്ചായത്ത് കമ്മറ്റി സെപ്റ്റംബർ 21 വെള്ളിയാഴ്ച രാത്രി 7ന് അദ്ലിയ സിഐഡി ഓഫീസിന് സമീപത്തെ കാൾട്ടൻ ഹോട്ടൽ ഹാളിൽ സംഘടിപ്പിക്കുന്ന സ്നേഹ സംഗമത്തിൽ പങ്കെടുക്കാനാണ് അദേഹം ബഹ്റൈനിലെത്തിയത്.
നാട്ടിൽ വിവിധ മത സാമൂഹിക സാംസ്കാരിക വേദികളിൽ മനുഷ്യസ്നേഹവും, മാനവ മൈത്രിയും സാഹോദര്യവും ഉൗട്ടി ഉറപ്പിക്കുന്ന സന്ദേശങ്ങളും ആഹ്വാനങ്ങളും പകരുന്ന നവാസ് പാലേരിയുടെ പരിപാടികളിൽ ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങൾ തടിച്ചു കൂടുന്നത്. സ്നേഹ സംഗമം പരിപാടിയിൽ നവാസ് പാലേരി അവതരിപ്പിക്കുന്ന ഗാനോപഹാരം പരിപാടിയെ ശ്രദ്ധേയമാക്കുമെന്നും ഫാമിലികൾക്ക് ആസ്വദിക്കാവുന്ന വിധമാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
ജീവ കാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി നടത്തുന്ന പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനം നാട്ടിൽ ദയാ ചാരിറ്റബിൾ ട്രസ്റ്റിന് ഒരു വാഹനം വാങ്ങിക്കാനായി ഉപയോഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴിനു സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി ദുബായ് കെഎംസിസി സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി, സംസ്ഥാന കഐംസിസി പ്രസിഡന്റ് എസ്.വി. ജലീൽ, സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ, കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും ഭാരവാഹികളും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 33254668.