മനാമ: മനാമ ക്യാപിറ്റൽ ചാരിറ്റീസിന്റെ നേതൃത്വത്തിൽ സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസയ്ക്കു കീഴിൽ സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസും കരിയർഗൈഡൻസ് ക്ലാസും ഇന്ന് സെപ്റ്റംബർ 21 വെള്ളിയാഴ്ച മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കപ്പെടും.
രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ് വെള്ളിയാഴ്ച രാത്രി ഏഴിനു നടക്കും. പ്രമുഖ പണ്ഢിതനും പാരൻറിംഗ് ട്രൈയ്നറുമായ അസ്ഗറലി ഹുദവി രണ്ടത്താണി നേതൃത്വം നൽകും. പ്രസ്തുത ക്ലാസിൽ മദ്റസാ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നിർബന്ധമായും പങ്കെടുക്കണമെന്ന് മദ്റസാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 3.30 മുതൽ 5.30 വരെ നടക്കുന്ന കരിയർഗൈഡൻസ് ക്ലാസിൽ ഏഴാം ക്ലാസിനു മുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പങ്കെടുക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33450553