+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊറൊന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും

ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തില്‍ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവു
ടൊറൊന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും
ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തില്‍ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒമ്പതു വരെയുളള തീയതികളില്‍ ആഘോഷിച്ചു.

പ്രധാന തിരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രാവിലെ പത്തിനു ഇടവക വികാരി റവ . ഫാ . പത്രോസ് ചമ്പക്കര പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച തിരുകര്‍മങ്ങള്‍ക്കും ,വചന ശുശ്രുഷക്കും റവ. ഫാ . ഷിബിള്‍ പരിയാത്തുപടവില്‍ മുഖ്യ കാര്‍മികനായി .തിരുന്നാള്‍ കുര്‍ബാനക്കും ലദീഞ്ഞിനും ശേഷം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തില്‍ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വം പങ്കെടുത്തു .നയാഗ്ര തരംഗത്തിന്റെ വാദ്യമേളം പ്രദിക്ഷണത്തിനു മാറ്റുകൂട്ടി .തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നിലും ,ഏലക്കാമാല ലേലത്തിലും എല്ലാവരും പങ്കാളികളായി .

തിരുന്നാള്‍ പ്രസുദേന്തി മാത്യു & ആലീസ് കുടിയിരുപ്പില്‍, കൈക്കാരന്മാരായ സാബു തറപ്പേല്‍ ,ബിജു കിഴക്കെപുറത്ത്, സെക്രട്ടറി സിനു മുളയാനിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ തിരുനാള്‍ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം