ലോ​ക​ത്തെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ ജ​ർ​മ​നി​യി​ൽ ഓ​ടി​ത്തു​ട​ങ്ങി

11:38 PM Sep 19, 2018 | Deepika.com
ബ​ർ​ലി​ൻ: ലോ​ക​ത്തെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ ജ​ർ​മ​നി​യി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​മാ​യ എ​ൻ​ജി​നു​ക​ളാ​ണ് ഇ​വ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം.

ഒ​രു ത​വ​ണ ഇ​ന്ധ​നം നി​റ​ച്ചാ​ൽ 620 കി​ലോ​മീ​റ്റ​ർ ഓ​ടാ​നു​ള്ള ക്ഷ​മ​ത​യാ​ണ് ഇ​വ​യ്ക്കു​ള്ള​ത്. അ​ന്ത​രീ​ക്ഷ​ത്തി​നു ദോ​ഷ​ക​ര​മാ​യ വാ​ത​ക​ങ്ങ​ളൊ​ന്നും മാ​ലി​ന്യ​മാ​യി പു​റ​ന്ത​ള്ളു​ന്നു​മി​ല്ല. നീ​രാ​വി​യും വെ​ള്ള​വും മാ​ത്ര​മാ​ണ് പു​റ​ത്തേ​ക്കു വ​രു​ക.

62 മൈ​ൽ റൂ​ട്ടി​ൽ ര​ണ്ടു ട്രെ​യി​നു​ക​ളാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി മെ​ട്രോ റെ​യി​ൽ കോ​ച്ചു​ക​ൾ അ​ട​ക്കം നി​ർ​മി​ച്ച ഫ്ര​ഞ്ച് സ്ഥാ​പ​ന​മാ​യ അ​ൽ​സ്റ്റോ​മാ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ എ​ൻ​ജി​നു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നീ​ഡ​ർ​സാ​ക്സ​ൻ സം​സ്ഥാ​ന​ത്തി​ലെ റോ​ട്ട​ൻ​ബു​ർ​ഗി​ന​ടു​ത്തു​ള്ള ബ്രെ​മ്മ​ർ​ഫോ​ർ​ഡെ, ബു​ക്സ​ണ്‍​ഹു​ഡെ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ട്രെ​യി​നി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. 100 കി​ലോ മീ​റ്റ​ർ ദൂ​ര​ത്തി​ൽ ര​ണ്ടു ട്രെ​യി​നു​ക​ളാ​ണ് ഓ​ട്ടം തു​ട​ങ്ങി​യ​ത്. ട്രെ​യി​നി​ന്‍റെ സ്പീ​ഡ് മ​ണി​ക്കൂ​റി​ൽ മാ​ക്സി​മം 140 കി​ലോ മീ​റ്റ​റാ​ണ്. ഇ​തി​ന്‍റെ പു​തി​യ പ​ദ്ധ​തി​യ്ക്കാ​യി സം​സ്ഥാ​നം 81 മി​ല്യ​ണ്‍ യൂ​റോ മു​ത​ൽ മു​ട​ക്കു​മെ​ന്ന് ന​ഗ​ര​വ​ക്താ​വ് അ​റി​യി​ച്ചു. നി​ർ​മ്മാ​ണ​ച്ചെ​ല​വു കൂ​ടു​മെ​ങ്കി​ലും ഇ​ന്ധ​ന​ച്ചെ​ല​വ് നാ​മ​മാ​ത്ര​മാ​ണ് എ​ന്ന​തും ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്.


ഹൈ​ഡ്ര​ജ​നും ഓ​ക്സി​ജ​നും സം​യോ​ജി​പ്പി​ച്ചാ​ണ് ഹൈ​ഡ്ര​ജ​ൻ ഫ്യു​വ​ൽ സെ​ല്ലു​ക​ളി​ൽ ഉൗ​ർ​ജ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന​ത്. ഇ​ൽ നി​ന്നും ഉ​ൽ​പ്പാ​ദി​പ്പി​യ്ക്കു​ന്ന അ​ധി​ക ഉൗ​ർ​ജ്ജം അ​യോ​ണ്‍ ലി​ത്തി​യം ബാ​റ്റ​റി​ക​ളി​ലും സൂ​ക്ഷി​ക്കു​ന്നു. എ​ൻ​ജി​നു​ക​ൾ​ക്ക് 1000 കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കും. 2021 ഓ​ടെ ഇ​ത്ത​ര​ത്തി​ൽ 14 ട്രെ​യി​നു​ക​ൾ കൂ​ടി ജ​ർ​മ​നി​യി​ൽ ഓ​ടി​ത്തു​ട​ങ്ങും.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ ട്രെ​യി​നു​ക​ളാ​യ ടി​ജി​വി യു​ടെ നി​ർ​മ്മാ​താ​ക്ക​ളാ​യ ഫ്ര​ഞ്ച് ക​ന്പ​നി​യാ​യ അ​ൽ​സ്റ്റോം ആ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെി​യി​നി​ന്‍റെ നി​ർ​മ്മാ​താ​ക്ക​ൾ. 2022 ഓ​ടെ ഫ്രാ​ൻ​സി​ൽ മു​ഴു​വ​നാ​യും ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ സ്ഥാ​നം പി​ടി​യ്ക്കു​മെ​ന്ന് അ​ൽ​സ്റ്റോം ക​ന്പ​നി സി​ഇ​ഒ ഹെ​ൻ​റി പൗ​പ്പാ​ർ​ട്ട് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ