ഹെൽസിങ്കി: ഫിൻലാലൻഡിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ യുണിറ്റിന്റെ ഒൗപചാരിക ഉദ്ഘാടനം ഒക്ടോബർ 7ന് ഹെൽസിങ്കിയിൽ നടക്കും. പ്രശസ്ത സിനിമാ പിന്നണി ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ചടങ്ങിൽ മുഖ്യാതിഥിയാകും.
ഇതിനോടകം യുറോപ്പിലെത്തിയ വിനീതിനെ ഡബ്ല്യുഎംഎഫ് യൂറോപ്പ് റീജണ്‍ വൈസ് പ്രസിഡന്റ് ടെറി തോമസ്, ഫിൻലൻഡ് യൂണിറ്റ് പ്രസിഡന്റ് അനുരാജ് ഓൾനേടിയൻ, ട്രഷറർ ജെസ്ന രമേഷ് എന്നിവർ എയർപോർട്ടിലെത്തി സ്വീകരിച്ചു.
ഒക്ടോബർ 7ന് നടക്കുന്ന സമ്മേളനത്തിൽ നിരവധി കലാപാരിപാടികളും സംഘടനയുടെ മെന്പർഷിപ് വിതരണവും ഉണ്ടായിരിക്കും. സമ്മേളനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയുന്നതായി സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: ജെജി മാത്യു മാന്നാർ
ഫിൻലാലൻഡിലെ വേൾഡ് മലയാളി ഫെഡറേഷൻ സമ്മേളത്തിന് വിനീത് ശ്രീനിവാസൻ മുഖ്യാതിഥിയാകും
11:33 PM Sep 19, 2018 | Deepika.com