ബാസൽ: സ്വിറ്റ്സർലൻഡിലെ ബാസൽ കേന്ദ്രമായി പ്രവർത്തിക്കുന്ന വനിതാ ജീവകാരുണ്യ കൂട്ടായ്മയായ ഏയ്ഞ്ചൽസ് ബാസൽ സംഘടിപ്പിക്കുന്ന ചാരിറ്റി ലഞ്ച് ഇവന്റ് ഈ വർഷവും സെന്റ് ആൻറണീസ് ഇടവക സമൂഹത്തോട് ചേർന്നുകൊണ്ട് നവംബർ 18 ഞായറാഴ്ച 11.30ന് സെൻറ് ആൻറണീസ് ദേവാലയഹാളിൽ വച്ചു നടത്തപ്പെടുന്നു.
കേരള കൾച്ചറൽ ആൻഡ് സ്പോർട് ക്ലബ് (KCSC)ന്റെ വനിതാ ചാരിറ്റി വിഭാഗമായ ഏയ്ഞ്ചൽസ് ബാസൽ വർഷങ്ങളായി ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
കേരളത്തിലെ പ്രളയ ദുരിത മേഖലകളിൽ ഏയ്ഞ്ചൽസ് ബാസൽ സഹായഹസ്തവുമായി തുടക്കത്തിൽ തന്നെ സേവനം ആരംഭിച്ചിരുന്നു. മലയാളനാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ പ്രകൃതിദുരന്തത്തിൽ വീടും മറ്റു വരുമാനമാർഗങ്ങളും നഷ്ട്ടപെട്ട ചില കുടുംബങ്ങൾക്ക് എങ്കിലും ഇനിയും കൈത്താങ്ങാകുവാൻ ഈചാരിറ്റി ലഞ്ച് ഇവന്റിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടകർ എല്ലാവരും.
നവംബർ 18ൽ നടക്കുന്ന ഈ ചാരിറ്റി ലഞ്ച് ഇവന്റ് വിജയകരമാക്കുവാൻ മലയാളി സമൂഹത്തിൻറെ സഹായസഹകരണം ഏയ്ഞ്ചൽസ് ബാസൽ അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
ഏയ്ഞ്ചൽസ് ബാസൽ ചാരിറ്റി ലഞ്ച് ഇവന്റ് നവംബർ 18ന്
11:30 PM Sep 19, 2018 | Deepika.com