കുവൈത്ത്: കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് മുന്നോട്ട് വരുന്ന ലോകമെന്പാടുമുള്ള മലയാളി സമൂഹത്തോട് തോളോടു തോൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) മെന്പർമാരിൽ നിന്നും കുവൈത്ത് സമൂഹത്തിൽ നിന്നും സ്വരൂപിച്ച ആദ്യഘട്ട തുകയായ അഞ്ചുലക്ഷം രൂപയുടെ ഡിഡി ഫോക്ക് മുൻ പ്രസിഡന്റ് ബിജു ആന്റണി, മുൻ സിസി അംഗങ്ങളായ വിജയൻ അരയന്പത്ത്, പവിത്രൻ മട്ടമ്മൽ എന്നിവരുടെ നേതൃത്വത്തിൽ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസിലെത്തി കൈമാറി.
ഫോക് പതിമൂന്നാം വാർഷികത്തോട് അനുബന്ധിച്ചു നവംബർ 16നു ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വച്ചു നടത്തപ്പെടുന്ന കണ്ണൂർ മഹോത്സവത്തിനുശേഷം രണ്ടാംഘട്ട തുക കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ