അബ്ബാസിയ : മുജ്തബ ക്രിയേഷൻ ആൻഡ് ഇവന്റസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21 ന് വൈകീട്ട് 6.30 ന് ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടത്തപ്പെടുന്ന ഇശൽ നില 2018 ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകർ അറിയിച്ചു.
പതിറ്റാണ്ടുകളായി സംഗീതരംഗത്തെ നിറസാന്നിധ്യവും കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലേറെ വേദികൾ പിന്നിടുകയും ചെയ്ത കണ്ണൂർ ശരീഫും ഫാസില ഭാനുവും ഹിന്ദിയിലും തെന്നിന്ത്യൻ ഭാഷകളിലും സ്വരമാധുരി കൊണ്ട് വിസമയം തീർത്ത റിയാലിറ്റി ഷോ താരം യുംന അജിനുമാണ് സംഗീതനിശ അവതരിപ്പിക്കുവാൻ എത്തുന്നത്.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റാഫിൽ കൂപ്പണിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമാണ്. വൈകിട്ട് 6.30നു തുടങ്ങുന്ന പരിപാടിയിലേക്ക് 5.30 മുതൽ പ്രവേശനം അനുവദിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :51380113,99056255,65650851,55880588,97940351.
റിപ്പോർട്ട്: സലിം കോട്ടയിൽ